ദിവസങ്ങളായി നീണ്ടു നില്ക്കുന്ന ശക്തമായ മഴയില്‍ ജീവിതം വഴിമുട്ടിയ കൊച്ചിയിലെ ദുരിത ബാധിതര്‍ക്കായ് സഹായഹസ്തവുമായി ജില്ലാ ഭരണകൂടത്തോടൊപ്പം അന്‍പോടു കൊച്ചിയും മലയാള സിനിമാ താരങ്ങളും. പാര്‍വ്വതി, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്, പൂര്‍ണിമാ മോഹന്‍ എന്നീ താരങ്ങളും കടവന്ത്രയിലെ റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടക്കുന്ന പ്രവര്‍ത്തന പരിപാടികളില്‍ പങ്കാളികളായി.
ക്യാമ്പുകളിലേക്ക് ആവശ്യമാ സാധനങ്ങളാണ് അന്‍പോട് കൊച്ചി കൂട്ടായ്മ ശേഖരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ദുരിതമാണ് കഴിഞ്ഞദിവസങ്ങളില്‍ നാം സാക്ഷിയായത്. കൊച്ചിയില്‍ മാത്രം ദുരിത ബാധിതകര്‍ക്കായി അറുപതില്‍ അധികം ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങളാണു അന്‍പോടു കൊച്ചിയും ജില്ലാ ഭരണകൂടവും ചേര്‍ന്ന് കടവന്ത്ര ഇന്‍ഡോ സ്റ്റേഡിയത്തില്‍ ശേഖരിക്കുന്നത്. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഈാശ്, സ്പെഷ്യല്‍ ഓഫിസര്‍ എം.ജി.രാജമാണിക്ക്യം എന്നിവരുടെ നേതൃത്വത്തില്‍ ആണ് അന്‍പോടു കൊച്ചി അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നത്.
ഇടുക്കിയിലും വയനാട്ടിലും മലബാറിലെ മറ്റു ജില്ലകളഇലും ശക്തമായ മഴ തുടരുന്നുണ്ട്. ഇടുക്കിയില്‍ ഇടവിട്ടാണ് മഴ പെയ്യുന്നത്. ഇതും ആശങ്കയ്ക്ക് വഴിവച്ചു. ഇടുക്കിയില്‍ നിന്നുള്ള വെള്ളത്തിന്റെ അളവ് കുറച്ചതോടെ ഇന്ന് രാവിലെ ആലുവ ശിവരാത്രി മണപ്പുറത്തു നിന്ന് വെള്ളം താഴേയ്ക്ക് ഇറങ്ങിത്തുടങ്ങി.