ഇർഫാൻ ഓർമകളിൽ പാർവതി

ഇർഫാനൊപ്പമായിരുന്നു പാർവതിയുടെ ബോളിവുഡ് അരങ്ങേറ്റം

Parvathy, പാർവതി, irrfan dead, ഇർഫാൻ ഖാൻ, irrfan khan dead, irrfan khan death, ഇർഫാൻ ഖാൻ അന്തരിച്ചു, irrfan dies, irrfan khan photos, ഇർഫാൻ ഖാൻ ചിത്രങ്ങൾ, irrfan khan tribute, irrfan khan rare photos, irrfan movies, irrfan khan awards, irrfan khan pictorial tribute, irrfan khan age, ഐഇ മലയാളം, ie malayalam

ഇർഫാൻ ഖാന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ തീരാദുഖത്തിലാണ് ഇന്ത്യൻ സിനിമാലോകം. ഇത്ര വേഗം വിട പറഞ്ഞു പോവേണ്ടയാളായിരുന്നില്ല താങ്കൾ എന്നാണ് സിനിമാലോകത്തിന് ഇർഫാനോട് പറയാനുള്ളത്. ഇർഫാനെ ഓർക്കുകയാണ് നടി പാർവതിയും. ഇർഫാനൊപ്പമായിരുന്നു പാർവതിയുടെ ബോളിവുഡ് അരങ്ങേറ്റം. ‘ഖരീബ് ഖരീബ് സിംഗിൾ’ എന്ന ചിത്രത്തിൽ ഇർഫാന്റെ നായികയായിരുന്നു പാർവതി.

ഇർഫാൻ വിട പറയുമ്പോൾ താരത്തെ ഓർക്കുകയാണ് പാർവതി. ഇർഫാനൊപ്പമുളള ഏതാനും ചിത്രങ്ങളും പാർവ്വതി പങ്കുവച്ചിട്ടുണ്ട്. “പോറലുകളിൽ നിന്നും ലോകം നിർമിച്ചെടുക്കുന്ന താങ്കളിലെ നിരന്തരമായ കലാചൈതന്യത്തിന്, അത്തരം സൃഷ്ടികളുടെ സന്തോഷത്തിൽ താങ്കളുടെ സഹപ്രവർത്തകരെ ഉൾപ്പെടുത്തുന്നതിന്, മനുഷ്യനെന്ന നിലയിലുള്ള കുറവുകളെ അംഗീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഉദാരതയ്ക്ക്, എല്ലയ്പോഴും ഇതൊരു പുതിയ തുടക്കമാണെന്നു വിശ്വസിക്കുന്നതിന്…. നിങ്ങളെ ഓർക്കുന്നു ഇർഫാൻ.”

Read more: ഇർഫാൻ എന്ന പോരാളി

“പാർവതി ഒരു ഗംഭീര നടിയാണ്. അവർക്കൊപ്പം അഭിനയിക്കുന്നത് കുറച്ച് സങ്കീർണ്ണമാാണ്. സിനിമയിൽഞാൻ ശ്രദ്ധിക്കപ്പെടുമോ എന്നുപോലും എനിക്കറിയില്ല. അവർ അത്രയും നല്ലൊരു നടിയല്ലായിരുന്നുവെങ്കിൽ ഞങ്ങൾക്കിടയിൽ ഇങ്ങനെയൊരു കെമിസ്ട്രി ഉണ്ടാവില്ലായിരുന്നു,” ‘ഖരീബ് ഖരീബ് സിംഗിൾ’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ ഒരിക്കൽ ഇർഫാൻ ഖാൻ പറഞ്ഞത്. യാത്രയിൽ കണ്ടുമുട്ടുന്ന രണ്ടുപേരുടെ കഥ പറഞ്ഞ ചിത്രം ഒരു റൊമാന്റിക്- റോഡ് മൂവി ആയിരുന്നു.

Read more: ആ പുഞ്ചിരിക്ക് നന്ദി; ഇർഫാനെ ഓർത്ത് ദുൽഖർ സൽമാൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Parvathy remembering irrfan khan

Next Story
ഉണ്ണിക്കണ്ണന് നൃത്താർച്ചനയുമായി ദിവ്യ ഉണ്ണിDivya Unni, Divya Unni Dance, ദി്യ Divya Unni actor, നടി ദിവ്യ ഉണ്ണി, world dance day, ലോക നൃത്ത ദിനം, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express