സൗഹൃദത്തിന്‍റെ, ബന്ധങ്ങളുടെ ആഴം പറഞ്ഞ ബാംഗ്ലൂര്‍ ഡേയ്സ് പുറത്തിറങ്ങിയിട്ട് ഇന്നേക്ക് ആറ് വര്‍ഷം. 2014 മേയ് 30നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ചിത്രത്തിൽ ചെറുതെങ്കിലും ആരും മറക്കാത്ത ഒരാളാണ് പാർവതി അവതരിപ്പിച്ച ആർ ജെ സാറ എന്ന കഥാപാത്രത്തിന്റെ ഓസ്ട്രേലിയയിലെ ക്യൂട്ട് കസിൻ. ശിശിരയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. കാലങ്ങൾ കൂടി ശിശിരയെ കണ്ട സന്തോഷത്തിലാണ് പാർവതി.
Read More: നന്ദി ‘ആം’ , പാറപോലെ ഒപ്പമുള്ളതിന്; പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ നേർന്ന് ദുൽഖർ
അഞ്ജലി മേനോൻ രചനയും സംവിധാനവും ചെയ്ത ബാംഗ്ലൂർ ഡേയ്സ് വലിയ ഹിറ്റായിരുന്നു. ദുൽക്കർ സൽമാൻ, നിവിൻ പോളി, നസ്രിയ നസീം, ഫഹദ് ഫാസിൽ, പാർവ്വതി, ഇഷ തൽവാർ, നിത്യ മേനോൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.
ബാംഗ്ലൂരിലെത്തുന്ന മൂന്ന് സഹോദരങ്ങളുടെ കഥ പറഞ്ഞ ചിത്രം നിരൂപകരിൽ നിന്നും ഏറെ പ്രശംസ നേടി. ചിത്രം ബോക്സ് ഓഫീസിലും വിജയം നേടി. 200ലധികം പ്രദർശനശാലകളിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാളചിത്രമായിരുന്നു ബാംഗ്ലൂർ ഡെയ്സ്. ഊ ചിത്രത്തിന്റെ മറ്റു ഭാഷകളിലേക്കുള്ള റിമേക്ക് അവകാശം നേടിയത് ദിൽ രാജുവും പിവിപി സിനിമാസും ചേർന്നായിരുന്നു.