scorecardresearch

പ്രഗ്നൻസി ടെസ്റ്റ്‌ റിസൽട്ട് പങ്കുവച്ച് താരങ്ങള്‍; ആശയക്കുഴപ്പത്തിലായി സോഷ്യൽ മീഡിയ

പാര്‍വ്വതി തിരുവോത്ത്, നിത്യ മേനന്‍, സയനോറ, പത്മപ്രിയ എന്നിവര്‍ പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്

പ്രഗ്നൻസി ടെസ്റ്റ്‌ റിസൽട്ട് പങ്കുവച്ച് താരങ്ങള്‍; ആശയക്കുഴപ്പത്തിലായി സോഷ്യൽ മീഡിയ

പാര്‍വതി തിരുവോത്ത് തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലിലൂടെ ഷെയര്‍ ചെയ്ത പോസ്റ്റിനെ സംബന്ധിച്ചുളള ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍ ഉയരുന്നത്. പോസിറ്റിവായ പ്രെഗ്നന്‍സി കിറ്റിന്റെ ചിത്രമാണ് പാര്‍വ്വതി ഷെയര്‍ ചെയ്തത്. അനവധി പേര്‍ പാര്‍വ്വതിയ്ക്കു ആശംസകളുമായി പോസ്റ്റിനു താഴെയെത്തിയിരുന്നു. എന്നാല്‍ വണ്ടര്‍ വുമണ്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി പങ്കുവച്ച ചിത്രമാണെന്നാണ് വ്യക്തമാകുന്നത്.

‘വണ്ടര്‍ ബിഗിന്‍സ്’ എന്നാണ് പാര്‍വ്വതി ചിത്രത്തിനു നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. താരങ്ങളായ റിമ കല്ലിങ്കല്‍, മാളവിക മേനോന്‍, ജുവല്‍ മേരി എന്നിവര്‍ പോസ്റ്റിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്.ചിത്രം സ്റ്റോറിയായി പങ്കുവയ്ക്കുന്നവര്‍ക്കു രസകരമായ മറുപടികളാണ് പാര്‍വ്വതി നല്‍കുന്നത്.

താരങ്ങളായ നിത്യ മേനന്‍, സയനോറ, പത്മപ്രിയ എന്നിവരും ഇതേ ചിത്രം പങ്കുവച്ചിട്ടുണ്ട്. ഇവരെല്ലാം ഒന്നിച്ചെത്തുന്ന ചിത്രത്തിനെക്കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. എന്തായാലും നായികമാരുടെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Parvathy nithya menan padmapriya sayanora shares positive pregnancy kit photo goes viral