യുവതാരങ്ങളുടെ വിവാഹങ്ങളാൽ ശ്രദ്ധ നേടിയൊരു ഞായറാഴ്ചയായിരുന്നു മലയാളസിനിമയ്ക്ക് ഇന്ന്. യുവതാരങ്ങളായ പാർവതി നമ്പ്യാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബാലു വർഗീസ് എന്നിവരാണ് ഇന്ന് വിവാഹിതരായത്.

ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു പാർവതി നമ്പ്യാരും വിനീത് മേനോനും തമ്മിലുള്ള വിവാഹം. വളരെ ലളിതമായ ചടങ്ങിൽ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്.

Read Here: Bigg Boss Malayalam 2 Recap: ‘ബിഗ്‌ ബോസ് 2 മുപ്പതു ദിനം കടക്കുമ്പോള്‍

Read more: നടി പാർവതി നമ്പ്യാർ വിവാഹിതയായി

പിന്നാലെ നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹചിത്രങ്ങളുമെത്തി. കോതമംഗലം അത്തിപ്പിള്ളിൽ വീട്ടിൽ എ ആർ വിനയന്റെയും ശോഭനകുമാരിയുടെയും മകൾ ഐശ്വര്യയാണ് വിഷ്ണുവിന്റെ വധു. കോതമംഗലം കല ഓഡിറ്റോറിയത്തിൽ വച്ച് ഇന്ന് രാവിലെ പത്തിനും പതിനൊന്നിനും ഇടയിലായിരുന്നു വിവാഹം.

Read more: നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി

വൈകിട്ട് ചേരാനല്ലൂർ സെന്റ് ജെയിംസ് ചർച്ചിൽ വെച്ച് നടൻ ബാലു വർഗീസും വിവാഹിതനായി. നടിയും മോഡലുമായ എലീന കാതറാണ് വധു. കൊച്ചിയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

balu varghese, ie malayalam

Read more: രാജ്ഞിയെപ്പോലെ ഭാമ; വിവാഹ റിസപ്ഷൻ ചിത്രങ്ങൾ

Bhama Wedding reception photos

ജനുവരി 30 ന് യുവതാരം ഭാമയുടെ വിവാഹവും കോട്ടയത്ത് വെച്ച് നടന്നിരുന്നു. ചെന്നിത്തല സ്വദേശിയും ദുബായിൽ ബിസിനസുകാരനുമായ അരുൺ ആണ് ഭാമയെ വിവാഹം ചെയ്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook