അഭിനയംകൊണ്ടും നിലപാട് കൊണ്ടും മലയാള സിനിമയിലെ വേറിട്ട ശബ്ദമാണ് പാര്‍വ്വതി തിരുവോത്ത്. സ്വന്തമായി അഭിപ്രായമുള്ളതിനാലും അത് തുറന്ന് പറഞ്ഞതിനാലും ഏറെ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയയായ നടി. ഈ ആക്രമണങ്ങള്‍ക്ക് തുടര്‍ച്ചയായ രണ്ട് ഹിറ്റ് സിനിമകള്‍ കൊണ്ടാണ് പാര്‍വ്വതി മറുപടി നല്‍കിയത്. പാര്‍വ്വതി കേന്ദ്ര കഥാപാത്രമായെത്തിയ ‘ഉയരെ’യും ആഷിഖ് അബു സംവിധാനം ചെയ്ത പാര്‍വ്വതി ഉള്‍പ്പെടെ ഉള്ളവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ വൈറസും നിറഞ്ഞ സദസില്‍ പ്രദര്‍ശം തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ നടന്ന അഭിമുഖത്തില്‍ പാര്‍വ്വതിയോട് ചോദിച്ച ചില ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടിയാണ് പാർവ്വതി നൽകിയത്.

Read More: ‘അവര്‍ പറഞ്ഞപ്പോള്‍ ഹോഹോ, നമ്മള്‍ പറഞ്ഞപ്പോള്‍ ആഹാ’; റിമയുടെ ‘ഫിഷ് ഫ്രൈ’യുമായി കിരണ്‍

Read More: ‘ദങ്ങനെയല്ല, ദിങ്ങനെ’; ‘വൈറസ്’ സെറ്റിൽ ചാക്കോച്ചനും ടൊവിനോയ്ക്കും പാർവ്വതി കൊടുത്ത പണി

റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ റാപിഡ് ഫയര്‍ റൗണ്ടില്‍ രണ്ട് ഓപ്ഷനുകള്‍ നല്‍കി ഒന്ന് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മഞ്ജു വാര്യരോ നയന്‍താരയോ എന്ന ചോദ്യത്തിന് മഞ്ജു വാര്യര്‍ എന്നാണ് പാര്‍വ്വതി മറുപടി നല്‍കിയത്. മോഹന്‍ലാലോ മമ്മൂട്ടിയോ എന്ന ചോദ്യത്തിന് എന്തുകൊണ്ട് എന്ന് പാര്‍വ്വതി തിരിച്ച് ചോദിച്ചു. എന്നാല്‍ രണ്ടിലൊന്ന് തിരഞ്ഞെടുക്കാന്‍ അവതാരകന്‍ ആവശ്യപ്പെട്ടപ്പോള്‍ രണ്ടും തിരഞ്ഞെടുക്കുന്നില്ല എന്ന് പാര്‍വ്വതി പറഞ്ഞു.

താരസംഘടനയായ അമ്മയയാണോ വിമന്‍ ഇന്‍ സിനിമ കലക്ടീവ് ആണോ എന്ന ചോദ്യത്തിന് വിമന്‍ ഇന്‍ സിനിമാ കലക്ടീവ് എന്നാണ് പാര്‍വ്വതി മറുപടി പറഞ്ഞത്. മലയാള സിനിമയെ ബാധിച്ച പോസിറ്റീവ് വൈറസ് എന്താണെന്ന ചോദ്യത്തിന് അത് ഡബ്ല്യൂസിസിയാണെന്നും പാര്‍വ്വതി പറഞ്ഞു. അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതുകൊണ്ട് അവസരം നിഷേധിക്കപ്പെട്ടാല്‍ താന്‍ അത്തരക്കാരുടെ സിനിമ വേണ്ടെന്ന് വച്ചോളാമെന്നും പാര്‍വ്വതി പറഞ്ഞു.

Parvathy, പാര്‍വ്വതി, Manju Warrier, മഞ്ജു വാര്യര്‍, Nayanthara, നയന്‍താര, Mammootty, മമ്മൂട്ടി Mohanlal, മോഹൻലാൽ, iemalayalam, ഐഇ മലയാളംwomen in collective, actress attack

സിനിമയെ അടക്കിവാഴുന്ന സംഘടനകൾ മലയാള സിനിമയിലെ ഒരു വൈറസാണെങ്കിൽ ആ സംഘടനയിൽ തന്നെ നിലനിന്നുകൊണ്ട് മാറ്റത്തിന് ശ്രമിക്കണമെന്നും പാർവ്വതി പറഞ്ഞു. താനിപ്പോഴും ‘അമ്മ’യിലെ അംഗമാണെന്നും പാർവ്വതി വ്യക്തമാക്കി. സിനിമയിലെ സ്ത്രീവിരുദ്ധത ഒരു വൈറസാണെങ്കിൽ താൻ മുമ്പ് ചെയ്തതു പോലെ ഓപ്പൺ ഫോറത്തിലിരുന്ന് അതേക്കുറിച്ച് സംസാരിക്കാമെന്നും പാർവ്വതി പറഞ്ഞു. കസബയിലെ സ്ത്രീവിരുദ്ധ സംഭാഷണത്തെ നേരത്തേ പാർവ്വതി വിമർശിച്ചിരുന്നു. ഇതേക്കുറിച്ചാണ് അവർ അഭിമുഖത്തിൽ പറഞ്ഞത്.

സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ചിത്രത്തില്‍ നായകനായി പരിഗണിക്കുന്നത് ആസിഫ് അലിയെ ആയിരിക്കുമെന്നും പാര്‍വ്വതി പറഞ്ഞു. നായികമാരായി മനസില്‍ ഉള്ളത് ദര്‍ശന രാജേന്ദ്രനും നിമിഷ സജയനുമാണെന്നും പാര്‍വ്വതി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook