/indian-express-malayalam/media/media_files/2025/09/30/parvathy-jayaram-fi-2025-09-30-10-53-52.jpg)
/indian-express-malayalam/media/media_files/2025/09/30/parvathy-jayaram-5-2025-09-30-10-54-01.jpg)
മലയാളിതനിമയുള്ള നായികമാരുടെ കൂട്ടത്തിൽ മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത മുഖമാണ് പാർവതിയുടേത്. ഒരുപിടി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച പാർവതി ഇന്ന് അഭിനയരംഗത്ത് സജീവമല്ല എങ്കിലും പ്രേക്ഷകരിപ്പോഴും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന നടിമാരിൽ ഒരാളാണ് പാർവതി.
/indian-express-malayalam/media/media_files/2025/09/30/parvathy-jayaram-4-2025-09-30-10-54-01.jpg)
ജയറാമിനും മക്കൾക്കുമൊപ്പം പൊതുവേദികളിൽ എത്തുമ്പോഴെല്ലാം ക്യാമറക്കണ്ണുകൾ പാർവതിയെ പൊതിയാറുണ്ട്. ഇന്നും പാർവതിയുടെ വിശേഷങ്ങൾ അറിയാൻ ഏറെയിഷ്ടമാണ് ആരാധകർക്ക്.
/indian-express-malayalam/media/media_files/2025/09/30/parvathy-jayaram-3-2025-09-30-10-54-01.jpg)
ഇപ്പോഴിതാ, തന്റെ ഏതാനും സാരി ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് പാർവതി. വൈറ്റ്- പിങ്ക് ഷേഡിലുള്ള സാരിയിൽ അതിസുന്ദരിയായ പാർവതിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക
/indian-express-malayalam/media/media_files/2025/09/30/parvathy-jayaram-2-2025-09-30-10-54-02.jpg)
1988ല്‍ പുറത്തിറങ്ങിയ ' അപരന്' എന്ന ചിത്രത്തിലൂടെയാണ് ജയറാമും പാർവതിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. പിന്നീട് ശുഭയാത്ര, പാവക്കൂത്ത്, തലയണമന്ത്രം തുടങ്ങി അനവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ ജയറാം- പാര്‍വ്വതി താരജോഡി ഏറ്റെടുക്കുകയായിരുന്നു. പ്രണയത്തിലായിരുന്ന ഇവര്‍ 1992 സെപ്തംബര്‍ 7 നാണ് വിവാഹിതരായത്. ഇന്നും മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് ജയറാമും പാർവതിയും.
/indian-express-malayalam/media/media_files/2025/09/30/parvathy-jayaram-1-2025-09-30-10-54-03.jpg)
വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടു നില്ക്കുന്ന പാര്‍വ്വതി നൃത്ത വേദികളിലും, ടിവി പരിപാടികളിലും ഇടയ്ക്കു പ്രത്യക്ഷപ്പെടാറുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.