മലയാളസിനിമയിലെ​ ഏറെ ശ്രദ്ധിക്കപ്പെട്ട താരവിവാഹങ്ങളിൽ ഒന്നായിരുന്നു ജയറാം- പാർവതി ജോഡികളുടേത്. പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ജീവിതത്തിലും ഒന്നിച്ചു ചേർന്നപ്പോൾ സാക്ഷിയാവാൻ വലിയൊരു ആൾക്കൂട്ടം തന്നെ കല്യാണത്തിന് എത്തിയിരുന്നു എന്നു ഓർത്തെടുക്കുകയാണ് മലയാള സിനിമയിലെ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റായ അനില ജോസഫ്. വിവാഹത്തിനായി പാർവതിയെ ഒരുക്കിയത് അനിലയായിരുന്നു.

താൻ ചെയ്ത ആദ്യത്തെ സെലബ്രിറ്റി വെഡ്ഡിംഗ് മേക്കപ്പ് വർക്കായിരുന്നു അതെന്നും അനില ഓർക്കുന്നു. പാർവതി- ജയറാം വിവാഹം ഗുരുവായൂരിൽ വെച്ചും റിസപ്ഷൻ കൊച്ചിയിൽ വെച്ചുമായിരുന്നു നടന്നത്. “അതുപോലൊരു ആൾക്കൂട്ടം ഞാൻ കണ്ടിട്ടില്ല. വലിയൊരു അനുഭവമായിരുന്നു അത്. പാർവതിയ്ക്ക് ബ്രൈഡൽ മേക്കപ്പ് ചെയ്യുക എന്നത് ഏറെ ആവേശം നൽകിയിരുന്നു. ഒരു പ്രശസ്ത അഭിനേത്രി എന്നതിനപ്പുറം പാർവതി ഒരു കുടുംബാംഗം പോലെയാണ്,” അനില പറയുന്നു.

ജയറാം- പാർവതി ദമ്പതിമാരുടെ വിവാഹത്തിനു മാത്രമല്ല നടി മഞ്ജു വാര്യരുടെ വിവാഹത്തിന് ഒരുക്കിയതും അനില തന്നെയായിരുന്നു. മഞ്ജുവാര്യരുടെ വിവാഹത്തിന്റെ ചിത്രങ്ങൾ അനില തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. മഞ്ജുവിനെ പരിചയപ്പെട്ട ഓർമയും സൗഹൃദവും വിവാഹത്തിന് ഒരുക്കിയ അനുഭവവുമെല്ലാം പങ്കുവയ്ക്കുകയാണ് അനില. വിവാഹവേഷത്തിൽ മഞ്ജുവിനെ ഒരുക്കിയപ്പോൾ സന്തോഷം തോന്നിയിരുന്നുവെന്നും അതേ സമയം കഴിവുറ്റ ഒരു പ്രതിഭ അതോടെ അഭിനയം നിർത്തുന്നു എന്ന കാര്യം ഓർത്ത് സങ്കടവും തോന്നിയെന്നും അനില പറയുന്നു.

View this post on Instagram

Still remember the day when I met Manju warrier for the first time for a photoshoot. My friend Sarasija wife of Kireedam Unni had called me for doing Manju’s make up. From that day, we shared a friendship which I will always cherish. Manju is a rare gem, a very genuine and sincere person. I can never forget the day I did reception makeup for Manju. Had 9 brides in Trivandrum & then after finishing all that we drove to Kochi and finished her makeup on time. Usually when I finish a bride I feel so happy but, this time my emotions were mixed as I was happy for her but, also knew that she will be missed as she was one of the best actresses in Malayalam film industry. Thank you Manju, for your wonderful friendship and kindness. You will always be special! #anilajosephbrides #manjuwarrier #celebrity #greattalent #genuine #sincere #gemofaperson #loving#alwaysspecial #admiration#throwback

A post shared by Anila Joseph (@anilajosephbrides) on

നടൻ കുഞ്ചാക്കോ ബോബന്റെ വിവാഹത്തിന് വധു പ്രിയയെ ഒരുക്കിയതും അനിലയായിരുന്നു.

Read more: ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ ഈ വ്യക്തിയെ മനസിലായോ?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook