അതൊക്കെ ഇപ്പൊ മടക്കിക്കെട്ടി വച്ചിരിക്കുകയാണ്; ചക്കിയുടെ വിവാഹത്തെക്കുറിച്ച് പാർവതി

‘മകള്‍ മാളവികയുടെ വിവാഹത്തെക്കുറിച്ച് താന്‍ നേരത്തെ പ്ലാന്‍ ചെയ്യുന്നുണ്ടായിരുന്നു, സബ്യസാചിയുടെ വസ്ത്രങ്ങൾ, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ഇങ്ങനെയൊക്കെ കരുതിയിരുന്നു,’ മനസു തുറന്ന് പാർവതി

Parvathy Jayaram, malavika jayaram, malavika jayaram wedding, malavika jayaram Parvathy Vanitha shoot, malavika jayaram photos, malavika jayaram modelling photos, kalidas jayaram, parvathy jayaram latest photos, jayaram,ജയറാം, മാളവിക ജയറാം, പാർവതി ജയറാം

പ്രേക്ഷകരുടെ ഇഷ്‌ട താരദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇരുവരുടെയും മക്കളും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. മകൻ കാളിദാസ് അച്ഛനമ്മമാരുടെ വഴിയെ സിനിമയിൽ സജീവമാകുമ്പോൾ മകൾ മാളവികയ്ക്ക് ഇഷ്ടം മോഡലിംഗ് ആണ്. ചക്കി എന്നു വിളിക്കുന്ന മകൾ മാളവികയുടെ വിവാഹത്തെ കുറിച്ച് പാർവതി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“ചക്കിയ്ക്ക് ഒരു 15 വയസ്സായപ്പോൾ മുതൽ അവളുടെ വിവാഹത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ ഞാൻ കണ്ടുതുടങ്ങി. കല്യാണപ്രായമെത്തുമ്പോൾ വിവാഹം എങ്ങനെ വേണം എന്നൊക്കെ ആലോചിച്ചിട്ടുണ്ട്. ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, ഓർണമെന്റ് ഒക്കെ എങ്ങനെ വേണം എന്നുവരെ പ്ലാൻ ചെയ്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷം മുതൽ എനിക്ക് തോന്നാൻ തുടങ്ങി, ചക്കിയ്ക്ക് പെട്ടെന്ന് കല്യാണം കഴിക്കാൻ താൽപ്പര്യമില്ല,
ജോലിയൊക്കെ കിട്ടിയിട്ട് മതിയെന്നാണ്, അതുകൊണ്ട് അതൊക്കെ ഇപ്പൊ മടക്കിക്കെട്ടി വച്ചിരിക്കുകയാണ്,” പാർവതി പറയുന്നു. വനിതയുടെ ഓണം പതിപ്പിനോട് സംസാരിക്കുകയായിരുന്നു പാർവതി.

ഒരു ജോലി കിട്ടി, ലൈഫ് സെറ്റിൽ ആയിട്ട് വിവാഹം കഴിക്കാനാണ് തനിക്കാഗ്രഹമെന്നാണ് മാളവിക പറയുന്നത്. “ജീവിതത്തിലെ രണ്ടുവർഷം പാൻഡമിക് കൊണ്ടുപോയി. ജോലിയൊന്നുമില്ലാതെ, എടുത്തുചാടി വിവാഹം ചെയ്താൽ ഒരു റെസ്പെക്ട് ഉണ്ടാവില്ല, എന്റെ ഐഡന്റിറ്റി സെറ്റായിട്ട് മതി വിവാഹം. വിവാഹം വേണമെന്ന് എനിക്ക് തോന്നണം അല്ലാതെ സൊസൈറ്റിയുടെ പ്രഷർ കാരണം വിവാഹം കഴിക്കരുത് എന്നുണ്ട്. ഇത് ഞാൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മയും ഓകെ പറഞ്ഞു, ” കല്യാണക്കാര്യത്തിലെ തന്റെ നിലപാട് വ്യക്തമാക്കുകയാണ് മാളവിക.

malavika jayaram, malavika jayaram photos, malavika jayaram modelling photos, kalidas jayaram, parvathy jayaram, jayaram, cinema industry, poomaram, ജയറാം, മാളവിക ജയറാം

അടുത്തിടെ ചില സാരി പരസ്യങ്ങളിലും ടെലിവിഷൻ പരസ്യങ്ങളിലുമൊക്കെ മോഡലായി മാളവിക എത്തുകയും ആ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയും ചെയ്തിരുന്നു. മലബാർ ഗോൾഡിന് വേണ്ടിയുള്ള ഒരു പരസ്യ ചിത്രത്തില്‍  മാളവികയും ജയറാമും  ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

Read More: അവസരം കിട്ടിയാൽ അഭിനയിക്കാൻ മോഹം ഈ മലയാളി നടനൊപ്പം; മാളവിക ജയറാം മനസ് തുറക്കുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Parvathy jayaram about daughter malavika s wedding

Next Story
ഡയറ്റില്ല, ജീവിക്കുന്നത് ബിരിയാണി തിന്നാന്‍; ബോളിവുഡ് താരത്തിന്റെ ഫിറ്റ്‌നെസ് രഹസ്യങ്ങള്‍Malaika Arora, Malaika Arora photos, Malaika Arora fitness
The moderation of comments is automated and not cleared manually by malayalam.indianexpress.com