മലയാളത്തില്‍ ഏറെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് അരങ്ങു തകര്‍ത്ത നടി പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ‘കരീബ് കരീഖ് സിംഗിള്‍’ എന്ന ചിത്രം. ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്ന ചിത്രത്തിലാണ് പാര്‍വതി നായികയായി എത്തുന്നത്. തനുജ ചന്ദ്രയാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം റിലീസിനു തയാറെടുക്കുമ്പോള്‍ ഇര്‍ഫാന്‍ ഖാന് ഏറെയുണ്ട് പാര്‍വതിയെക്കുറിച്ച് പറയാന്‍. അഭിനയം കൊണ്ട് പാര്‍വതി തന്നെ ഞെട്ടിച്ചിരിക്കുകയാണ് എന്നാണ് ഇര്‍ഫാന്‍ പറയുന്നത്.

Read More: ‘സ്വന്തം ഭാഷ ആയോണ്ട് ഒരു റിലാക്സേഷന്‍ ഉണ്ട്’; ബോളിവുഡില്‍ മലയാളം പറഞ്ഞ് പാര്‍വതി

‘പാര്‍വതി ഒരു ഗംഭീര നടിയാണ്. ധാരാളം ആരാധകരുണ്ട് പാര്‍വതിക്ക്. അവര്‍ക്കൊപ്പം അഭിനയിക്കുന്നത് കുറച്ച് സങ്കീര്‍ണമായിരുന്നു. ചിത്രത്തില്‍ ഞാന്‍ ശ്രദ്ധിക്കപ്പെടുമോ എന്നു പോലും എനിക്കറിയില്ല. അവര്‍ അത്രയും നല്ലൊരു നടിയല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്കിടയില്‍ ഇത്രയും നല്ലൊരു കെമിസ്ട്രി സംഭവിക്കില്ലായിരുന്നു.’

ഈ ഒരു കെമിസ്ട്രി ഇവര്‍ക്കിടയില്‍ എത്ര ഭംഗിയായാണ് പ്രവര്‍ത്തിച്ചിരിക്കുന്നതെന്ന് ചിത്രത്തിലെ പുതിയതായി പുറത്തിറങ്ങിയ ഗാനരംഗങ്ങള്‍ കണ്ടാല്‍ മനസിലാകും. ആതിഫ് അസ്ലം ആലപിച്ചി ‘വോ ജോ താ’ എന്ന ഗാനവും അതിന്റെ രംഗങ്ങളും അതിമനോഹരമാണ്. നവംബര്‍ പത്തിനാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.

ട്രെയിലര്‍ പുറത്തുവന്ന സമയത്തു തന്നെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രെയിലറില്‍ പാര്‍വതിയുടെ കഥാപാത്രം മലയാളം പറയുന്നതും പ്രേക്ഷകര്‍ ആഘോഷമാക്കുി. ‘വേഗം ഇറങ്ങ് കഴുതെ’ എന്നാണ് ഇര്‍ഫാന്‍ ഖാന്റെ കഥാപാത്രത്തോട് പാര്‍വതിയുടെ ജയ എന്ന കഥാപാത്രം പറയുന്നത്. പറയുന്നത്.

രാജസ്ഥാനിലെ ബിക്കനീറിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഒരു റോഡ് യാത്രയില്‍ കണ്ടുമുട്ടുന്നവര്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രണയവും കോമഡിയുമെല്ലാം ചേര്‍ന്നതാണ് പാര്‍വതിയുടെ ആദ്യ ഹിന്ദി ചിത്രം. ബിക്കനീര്‍, റിഷികേശ്, ഗാംഗ്‌ടോക്ക് തുടങ്ങിയ സ്ഥലങ്ങളിലായായിരുന്നു ചിത്രീകരണം.

Read More: ആദ്യം വഴക്ക്, പിന്നെ പ്രണയം: പാര്‍വ്വതിയുടെ ആദ്യ ബോളിവുഡ് ചലച്ചിത്ര ഗാനം ഇങ്ങനെ

പാര്‍വ്വതി അവതരിപ്പിക്കുന്ന മലയാളിയായ ജയ എന്ന കഥാപാത്രവും ഇര്‍ഫാന്‍ ഖാന്‍റെ യോഗി കഥാപാത്രവും തമ്മിലുള്ള സൗഹൃദത്തിന്റേയും പ്രണയത്തിന്‍റെയും രംഗങ്ങൾ ഉൾപ്പെടുത്തിയ ഗാനമായിരുന്നു ആദ്യം പുറത്തിറങ്ങിയത്. പലതും യാത്രകളുടെ പാശ്ചാത്തിലുള്ളവ. ജയയും യോഗിയും തമ്മില്‍ വാക്കുതര്‍ക്കങ്ങളില്‍ തുടങ്ങി പിന്നീട് പ്രണയത്തിന്‍റെ പടി വാതില്‍ക്കല്‍ എത്തുന്നതായാണ് ഗാന രംഗം സൂചിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ