ദൂരെ ജോര്‍ജിയയില്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും പാര്‍വ്വതി പങ്കു വച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴി തുറന്നിരിക്കുകയാണ്. തൂവെള്ള ഗൌണും തലയിലൂടെ കടും ചുവപ്പ് ഷാളുമണിഞ്ഞു രാജകുമാരിയെപ്പോലെ പോസ് ചെയ്യുന്നതു കണ്ട ആരാധകര്‍ക്ക് ‘പാര്‍വ്വതി ജോര്‍ജിയയില്‍ ചെന്ന് കല്യാണം കഴിച്ചോ’ എന്നാണ് അറിയേണ്ടത്. വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയ പാര്‍വ്വതിയെക്കണ്ടാല്‍ ആരും സ്വാഭാവികമായും ചോദിച്ചു പോകുമിത്. ചിത്രങ്ങളും വീഡിയോയും കാണാം.

പേരിടാത്ത അഞ്ജലി മേനോന്‍ ചിത്രം, രോഷ്നി ദിനകറിന്റെ ‘മൈ സ്റ്റോറി’ എന്നിവയാണ് പാര്‍വ്വതിയുടെതായി ഇനി പുറത്തിറങ്ങാന്‍ പോകുന്ന സിനിമകള്‍.  രണ്ടിലും പൃഥ്വിരാജ് ആണ് നായകന്‍.  ഊട്ടിയില്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ അഞ്ജലി മേനോന്‍ ചിത്രം വിഷു റിലീസ് ആയിരിക്കും എന്നാണു ഇപ്പോള്‍ കിട്ടുന്ന വിവരം.  ‘മൈ സ്റ്റോറി’ അതിനു മുന്‍പ് തന്നെ തിയേറ്ററുകളില്‍ എത്തും.

ചിത്രങ്ങള്‍, വീഡിയോ/ഇന്‍സ്റ്റാഗ്രാം. പാര്‍വ്വതി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ