ബോളിവുഡ്- തെന്നിന്ത്യൻ താരങ്ങൾ ഒരു ടേബിളിനു ചുറ്റും; ഒരപൂർവ്വ ചിത്രം

ഫിലിം കംപാനിയന്റെ ‘റൗണ്ട് ടേബിൾ’ എന്ന പരിപാടിയ്ക്കു വേണ്ടിയായിരുന്നു അപൂർവ്വമായ ഈ താരസംഗമം

Parvathy, Alia Bhatt, Deepika-Ranveer, Vijay Sethupathi, Vijay Deverakonda, Ayushmann Khurrana, Vijay Devarakonda, Vijay Sethupathi, Manoj Bajpai

ബോളിവുഡിന്റെ സ്വന്തം ദീപിക പദുകോണും രൺവീർ സിങ്ങും ആലിയ ഭട്ടും ആയുഷ്മാൻ ഖുറാനയും മനോജ് വാജ്പേയും. ഒപ്പം മലയാളത്തിന്റെ സ്വന്തം പാർവ്വതി തിരുവോത്തും വിജയ് സേതുപതിയും വിജയ് ദേവരകൊണ്ടയും- താരസംഗമത്തിന്റെ അപൂർവ്വമായൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഫിലിം കംപാനിയന്റെ ‘റൗണ്ട് ടേബിൾ’ എന്ന പരിപാടിയ്ക്കു വേണ്ടിയായിരുന്നു അപൂർവ്വമായ ഈ താരസംഗമം.

സിനിമ സംബന്ധമായ സംവാദ പരിപാടിയാണ് ‘റൗണ്ട് ടേബിൾ’. സമകാലിക ഇന്ത്യൻ സിനിമയെ കുറിച്ച് സംസാരിക്കാനാണ് ബോളിവുഡിലെയും തെന്നിന്ത്യയിലെയും ശ്രദ്ധേയ താരങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തിയത്. പോയവർഷം ബോളിവുഡിൽ ഏറെ ശ്രദ്ധേയ നേടിയ താരങ്ങളാണ് ആയുഷ്മാൻ ഖുറാന, ദീപിക, ആലിയ, മനോജ് വാജ്പേയ്, രൺവീർ എന്നിവർ. തമിഴിലെ ഏറ്റവും ശ്രദ്ധേയനായ യുവതാരം എന്ന രീതിയിലാണ് സംവാദത്തിലേക്ക് വിജയ് സേതുപതിയെ പരിഗണിച്ചിരിക്കുന്നത്. ‘അർജുൻ റെഡ്ഡി’ എന്ന തെലുങ്ക് ചിത്രത്തിലൂടെയും അതിന്റെ റീമേക്കിലൂടെയും ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട യുവതാരമെന്ന രീതിയിലാണ് വിജയ് ദേവരകൊണ്ടയുടെ എൻട്രി. ‘ടേക്ക് ഓഫ്’, ഹിന്ദി ചിത്രം ‘ഖരിബ് ഖരിബ് സിംഗിൾ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ദേശീയ തലത്തിൽ ശ്രദ്ധ നേടാൻ പാർവ്വതിയ്ക്കും സാധിച്ചിരുന്നു.

എന്തായാലും, ബോളിവുഡിലെയും തെന്നിന്ത്യയിലെയും താരങ്ങൾ ഒന്നിച്ചെത്തുന്ന പരിപാടി സംപ്രേക്ഷണം ചെയ്യുന്നതു കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. നവംബർ അവസാന ആഴ്ചയിൽ പ്രോഗ്രാം ടെലികാസ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

Read more: ചാന്തുപൊട്ടിലെ കഥാപാത്രത്തെ ട്രാൻസ് വ്യക്തിയെന്ന് ഞാൻ വിളിച്ചിട്ടില്ല, തെറ്റായ വ്യാഖ്യാനം: പാർവതി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Parvathy deepika padukone ranveer singh alia bhatt ayushmann khurrana vijay sethupathi vijay deverakonda captured in a rare frame together

Next Story
നാളെ റിലീസിനെത്തുന്ന ചിത്രങ്ങൾJack Daniel, Jack Daniel Release, Helen, Helen release, Sangathamizhan, Sangathamizhan release, dileep, anna ben, vineeth sreenivasan, vijay sethupathi, ജാക്ക് ഡാനിയൽ, ഹെലൻ, ഹെലൻ റിലീസ്, സങ്കതമിഴൻ, IE Malayalam, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com