Latest News
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല
മന്ത്രിമാർ ആരൊക്കെ? സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്
മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായത് സഹോദരിയുടെ ആരോപണത്താലല്ലെന്ന് ഗണേഷ് കുമാർ
കാനറാ ബാങ്ക് തട്ടിപ്പ്: പണം എങ്ങോട്ടുപോയി? പൊലീസിനെ കുഴക്കി പ്രതി വിജീഷ് വർഗീസ്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആർ
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍

പാര്‍വ്വതിയും രേവതിയും ‘അമ്മ’ യോഗത്തില്‍; രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്ന വിഷയം ചര്‍ച്ചയായേക്കും

സ്ത്രീസൗഹാര്‍ദ്ദപരമായ അന്തരീക്ഷമല്ല സംഘടനയുടേതെന്നും ലിംഗ അസമത്വം തുടരുന്ന സംഘടനയാണ് അമ്മയെന്നും രാജിവച്ച നടിമാര്‍ ആരോപിച്ചിരുന്നു.

AMMA, അമ്മ, Film Industry, താരസംഘടന, amma, women in cinema collective, rima kallingal, ramya nambeesan, geethu mohandas, ie malayalam, അമ്മ, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, ഐഇ മലയാളംMalayalam Film Industry, മലയാള സിനിമ, WCC, ഡബ്ല്യുസിസി, IE Malayalam, ഐഇ മലയാളം

കൊച്ചിയില്‍ നടക്കുന്ന ‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വിമന്‍ ഇന്‍ സിനിമ കലക്ടീവിലെ അംഗങ്ങള്‍ കൂടിയായ പാര്‍വ്വതി, രേവതി തുടങ്ങിവര്‍ പങ്കെടുത്തു. ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ ഡബ്ല്യൂസിസി അംഗങ്ങളായ റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയവര്‍ സംഘടനയില്‍ നിന്നും രാജിവച്ചിരുന്നു. എന്നാല്‍ പാര്‍വ്വതി, രേവതി, പത്മപ്രിയ, മഞ്ജു വാര്യര്‍ എന്നിവര്‍ സംഘടനയില്‍ തുടരുകയായിരുന്നു.

Read More: ‘അമ്മ’യുടെ ജനറൽ ബോഡി യോഗം ആരംഭിച്ചു; പാർവ്വതിയും രേവതിയും പങ്കെടുക്കുന്നു

‘അമ്മ’യുടെ നേതൃനിരയില്‍ കൂടുതല്‍ വനിതകളെ ഉള്‍ക്കൊള്ളിക്കുന്നതടക്കം മൂന്ന് പ്രധാന ഭേദഗതികളാണ് യോഗം ചര്‍ച്ച ചെയ്യുക. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കുറഞ്ഞത് നാല് വനിതകളെ ഉള്‍പ്പെടുത്തുക. വൈസ് പ്രസിഡന്റ് സ്ഥാനം ഒരു വനിതയ്ക്ക് നല്‍കുക. സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കുക. സുപ്രീംകോടതിയില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ചായിരിക്കും ഭേദഗതികള്‍ എന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നേരത്തേ ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോട് പറഞ്ഞിരുന്നു.

അതേസമയം രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്ന വിഷയം പാര്‍വ്വതിയും രേവതിയും യോഗത്തില്‍ ഉന്നയിച്ചേക്കും. സ്ത്രീസൗഹാര്‍ദ്ദപരമായ അന്തരീക്ഷമല്ല സംഘടനയുടേതെന്നും ലിംഗ അസമത്വം തുടരുന്ന സംഘടനയാണ് അമ്മയെന്നും രാജിവച്ച നടിമാര്‍ ആരോപിച്ചിരുന്നു.

Read More: ആക്രമിക്കപ്പെട്ട നടി അടക്കം നാലു നടിമാർ അമ്മ സംഘടനയിൽനിന്നും രാജിവച്ചു

സംഘടനയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമായിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംഘടനയില്‍ പ്രത്യേക സംവിധാനം വേണമെന്ന് ‘വുമണ്‍ ഇന്‍ സിനിമ കലക്ടീവ്’ ആവശ്യപ്പെട്ടിരുന്നു. സിനിമ രംഗത്ത് ജോലി ചെയ്യുന്ന വനിതകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. മീ ടൂ ക്യാംപെയിന്‍ അടക്കം അമ്മയെ പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തിലാണ് വനിതാ പ്രാതിനിധ്യം വര്‍ധിപ്പിച്ച് ഭരണഘടന ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

‘അമ്മ’യില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചത് 2017 ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവമാണ്. കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ അമ്മ സംരക്ഷിക്കുന്നു എന്നായിരുന്നു പ്രധാന വിമര്‍ശനം. സംഘടനയിലെ യുവ താരങ്ങളായ പൃഥ്വിരാജ്, ആസിഫ് അലി, രമ്യാ നമ്പീശന്‍ തുടങ്ങിയവരാണ് ആരോപണമുന്നയിച്ചത്. ഒടുവില്‍ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കുകയും, തങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്യേണ്ടി വന്നു സംഘടനയ്ക്ക്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മലയാള സിനിമയില്‍ ആദ്യമായി സ്ത്രീകളുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി ഒരു സംഘടന ആരംഭിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Parvathy and revathy attending amma general body meeting at kochi malayalam film industry

Next Story
കിടിലന്‍ നൃത്തച്ചുവടുകളുമായി ഭാവനയും കൂട്ടുകാരികളും വീണ്ടുംBhavana, ഭാവന, Dance, നൃത്തം, ഡാൻസ്, Remya Nambeeshan, Ramya Nambeesan, രമ്യാ നമ്പീശൻ, shilpa bala, ശിൽപ്പ ബാല iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express