scorecardresearch

കൊട്ടിക്കയറി ജയറാം, ആവേശത്തോടെ താളം പിടിച്ച് മാളവികയും പാർവതിയും; വീഡിയോ

ദുബായിലെ സബീൽ പാർക്കിൽ നടന്ന 'മ്മടെ തൃശ്ശൂർ പൂരം' പരിപാടിയിൽ ചെണ്ട മേളം അവതരിപ്പിക്കുന്ന ജയറാമിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ജയറാമിന്റെ മേളത്തിന് സാക്ഷിയാവാൻ പാർവതിയും മകൾ മാളവികയും എത്തിയിരുന്നു

ദുബായിലെ സബീൽ പാർക്കിൽ നടന്ന 'മ്മടെ തൃശ്ശൂർ പൂരം' പരിപാടിയിൽ ചെണ്ട മേളം അവതരിപ്പിക്കുന്ന ജയറാമിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ജയറാമിന്റെ മേളത്തിന് സാക്ഷിയാവാൻ പാർവതിയും മകൾ മാളവികയും എത്തിയിരുന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Jayaram Malavika

അഭിനയം, ചെണ്ടമേളം, ആനപ്രേമം ഈ മൂന്നുവാക്കുകളും കേൾക്കുമ്പോൾ മലയാളികളുടെ മനസിൽ ആദ്യം എത്തുന്ന മുഖമാണ് മലയാളത്തിന്റെ ജനപ്രിയ നായകൻ ജയറാം. ഹൃദയസ്പർശ്ശിയായ ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച ജയറാമും കുടുംബവും എന്നും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. മലയാളത്തിന്റ എക്കാലത്തെയും എവർ ഗ്രീൻ നായികമാരിലൊരാളായ പാർവതിയെ വിവാഹം കഴിച്ച ജയറാം കുടുംബത്തിലെ മറ്റു രണ്ട് താരങ്ങളാണ് കാളിദാസും മാളവികയും.

Advertisment

Also Read: ഒരു വണ്ടി നിറയെ ഗൃഹോപകരണങ്ങൾ അനീഷിന്റെ വീട്ടിലെത്തി; വാക്കു പാലിച്ച് സ്പോൺസർ

ചെണ്ടയുമായുള്ള ജയറാമിന്റെ ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 2017ൽ കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ വച്ചാണ് ജയറാമിന്റെ പാണ്ടിമേളം അരങ്ങേറ്റം നടന്നത്. ഗുരു മട്ടന്നൂർ ശങ്കരൻകുട്ടിയെ സാക്ഷിയാക്കിയായിരുന്നുണ് ജയറാമിന്റെ അരങ്ങേറ്റം. തുടർന്ന് വിവിധ ഉത്സവപറമ്പുകളിൽ ജയറാമിന്റെ പാണ്ടിമേളവും പഞ്ചാരിമേളവുമൊക്കെ പ്രേക്ഷകർ കണ്ടിട്ടുണ്ട്.

Also Read: എത്ര വെട്ടികൂട്ടിയിട്ടും ദൈർഘ്യത്തിൽ ഒന്നാമൻ തന്നെ: രൺവീർ സിംഗിൻ്റെ ധുരന്ധറിന് പുത്തൻ റെക്കോർഡ്

ഇപ്പോഴിതാ, മ്മടെ തൃശ്ശൂർ കൂട്ടായ്മയും സിനർജി ഇവന്റ്സും സംയുക്തമായി സംഘടിപ്പിച്ച ദുബായിലെ സബീൽ പാർക്കിൽ നടന്ന 'മ്മടെ തൃശ്ശൂർ പൂരം' പരിപാടിയിൽ ചെണ്ട കൊട്ടുന്ന ജയറാമിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.  ജയറാമിന്റെ മേളത്തിന് സാക്ഷിയാവാൻ പാർവതിയും മകൾ മാളവികയും എത്തിയിരുന്നു. അച്ഛന്റെ പാണ്ടിമേളം കണ്ട് ആവേശത്തിൽ താളം പിടിക്കുന്ന മാളവികയേയും വീഡിയോയിൽ കാണാം.  

Also Read: പ്രായം 50നോട് അടുക്കുന്നു; മീനയുടെ ലുക്കിനും സ്വരത്തിനും ഇന്നും ചെറുപ്പം, ചിത്രങ്ങൾ

Also Read: എനിക്കും മമ്മൂക്കക്കും മാത്രമേ അതുള്ളൂ; നടിയുടെ സംസാരം  കേട്ട് ചിരിയടക്കാനാവാതെ മമ്മൂട്ടി

Jayaram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: