മലയാളത്തിന്റെ പ്രിയപ്പെട്ട താരജോഡികളാണ് ജയറാമും പാർവതിയും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ജയറാം തന്റെ പ്രൊഫൈലിലൂടെ ഷെയർ ചെയ്ത ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
പാർവതിയും ജയറാമും ഒന്നിച്ച് ശബരിയിലെത്തിയിരിക്കുകയാണ്. ഇരുവരും ശ്രീകോവിലിനു മുന്നിൽ നിന്ന് പ്രാർത്ഥിക്കുന്ന ചിത്രമാണ് ജയറാം പങ്കുവച്ചത്. കറുത്ത വസ്ത്രം ധരിച്ചാണ് താരങ്ങളെത്തിയത്. ‘സ്വാമി ശരണം’ എന്ന അടികുറിപ്പ് എഴുതിയാണ് ജയറാം ചിത്രം ഷെയർ ചെയ്തത്.
1988 ല്‍ പുറത്തിറങ്ങിയ ‘ അപരന്‍’ എന്ന ചിത്രത്തിലാണ് പാര്‍വ്വതിയും ജയറാമും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. പിന്നീട് ശുഭയാത്ര, പാവക്കൂത്ത്, തലയണമന്ത്രം തുടങ്ങി അനവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ ജയറാം-പാര്‍വ്വതി താരജോഡി ഏറ്റെടുക്കുകയായിരുന്നു. പ്രണയത്തിലായിരുന്ന ഇവര്‍ 1992 സെപ്തംബര്‍ 7 നാണ് വിവാഹിതരാകുന്നത്.വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുന്ന പാര്‍വ്വതി നൃത്ത വേദികളിലും, ടി വി പരിപാടികളിലും ഇടയ്ക്കു പ്രത്യക്ഷപ്പെടാറുണ്ട്. മണിരത്‌നത്തിന്റെ ‘ പൊന്നിയില്‍ സെല്‍വന്‍’ ആണ് ജയറാമിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം . മക്കളായ കാളിദാസനും, മാളവികയ്ക്കുമൊപ്പം ചെന്നൈയിലാണ് ഇരുവരും താമസിക്കുന്നത്.
അച്ഛനെയും അമ്മയെയും പോലെ മകൻ കാളിദാസനും സിനിമയിൽ തന്നെയാണ് സജീവമായിരിക്കുന്നത്. വിനിൽ സക്കറിയ വർഗ്ഗീസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘രജ്‌നി’യാണ് കാളിദാസിന്റെ പുതിയ ചിത്രം. മകൾ മാളവികയും അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ‘മായം സെയ്തായ് പൂവേ’ എന്ന മ്യൂസിക് വീഡിയോയിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. മലബാർ ഗോൾഡിന് വേണ്ടിയുള്ള ഒരു പരസ്യ ചിത്രത്തില്‍ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിരുന്നു. ഫുട്ബോള്‍ പ്രേമിയായ മാളവിക സ്‌പോട്ട്‌സ് മാനേജ്‌മെന്റിലാണ് ഉന്നത വിദ്യാഭ്യാസം നേടിയത്.