അന്തരിച്ച നടന്‍ രതീഷിന്റെ മകള്‍ പാര്‍വതി രതീഷ് വിവാഹിതയാവുന്നു. കോഴിക്കോട് ഉമ്മലത്തൂര്‍ സ്വദേശി മിലവാണ് വരന്‍. സെപ്തംബര്‍ ആറിന് കോഴിക്കോട് വച്ചാണ് വിവാഹം നടക്കുക.

കുഞ്ചാക്കോ ബോബന്റെ നായികയായി മധുരനാരങ്ങ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി ക്യാമറക്കു മുന്നിലെത്തിയത്. രണ്ടാമത്തെ ചിത്രമായ ‘ലച്ച്മി’ റിലീസിനരുങ്ങുകയാണ്. ഷജീര്‍ ഷാ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രമാണ് ലച്ച്മി

രതീഷിന്റെയും ഡയാനയുടെയും നാലു മക്കളിലൊരാളാണ് പാര്‍വതി. നടന്‍ പ്രണവ് രതീഷ് പാര്‍വതിയുടെ സഹോദരനാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ