ഓണത്തിനു കുടുംബവും കൂട്ടുകാരുമൊത്ത് ഒരു സെല്‍ഫി എടുക്കണ്ടേ? ഫോണ്‍ തിരിച്ചും മറിച്ചും പിടിച്ചു എല്ലാവരെയും ഒന്ന് ഫ്രെയിമില്‍ കൊണ്ട് വരാന്‍ കഷ്ടപ്പെടാറുണ്ടോ?

എന്നാല്‍ നടി പാര്‍വ്വതി പറയുന്നത് ഒന്ന് ശ്രദ്ധിക്കൂ…

ഇതാണ് ശരിയായ സെല്‍ഫി ഗ്രിപ്പ്. താഴെ പറയുന്നവയും കൂടി ശ്രദ്ധിച്ചാല്‍ സെല്‍ഫിയില്‍ കൂടുതല്‍ സുന്ദരന്മാരും സുന്ദരികളുമാകാം.

1. ഫോണ്‍ ഉയര്‍ത്തി പിടിക്കുക. കണ്ണിന്‍റെ ലെവലില്‍ ക്യാമറ വയ്ക്കുമ്പോള്‍ ചിന്‍ (താടി) എന്ന സെല്‍ഫിയുടെ മുഖ്യ ശത്രു സ്‌പഷ്‌ടമാകും. ഇതൊഴിവാക്കാനാണ് കൈ നീട്ടി പിടിച്ച് തലയ്ക്കു മുകളില്‍ ക്യാമറ വരുന്ന രീതിയില്‍ പിടിക്കേണ്ടത്‌. ഇനി തല ഒരല്‍പം ചരിച്ചു പിടിച്ച് പോസ് ചെയ്തു നോക്കൂ…

2. ടൈമര്‍ ഉപയോഗിക്കുക. അങ്ങനെ ചെയ്യുമ്പോള്‍ സെല്‍ഫി എടുക്കുന്നയാളിന് കൈ നീട്ടാതെ കഴിയും.

3. വെളിച്ചം കുറവാണെന്ന് തോന്നുന്നുണ്ടോ? എങ്കില്‍ ഫോണിലെ ഫ്ലാഷ് ഓണ്‍ ചെയ്യാന്‍ മറക്കണ്ട

4. ഒന്നില്‍ കൂടുതല്‍ തവണ ക്ലിക്ക് ചെയ്യുക. സ്വാഭാവികമായ സെല്‍ഫികള്‍ കിട്ടാന്‍ ഇതാണ് ഒരു വഴി.

5. സെല്‍ഫിയെ മെച്ചപ്പെടുത്താനുള്ള ധാരാളം ഫില്‍റ്ററുകളും ആപ്പുകളും ലഭ്യമാണ്. അവ ഡൌണ്‍ലോഡ് ചെയ്യുകയോ വാങ്ങുകയോ ആവാം.

6. സെല്‍ഫി എടുക്കുന്ന പശ്ചാത്തലം എന്താണ് എന്ന് ശ്രദ്ധിക്കുക. അതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ ചെയ്യുക.

4. മനസ്സു തുറന്നു ചിരിക്കുക. മനസ്സിലുള്ള സന്തോഷം കണ്ണുകളില്‍ നിറയട്ടെ…

എല്ലാവര്‍ക്കും ഐ ഇ മലയാളത്തിന്‍റെ തിരുവോണാശംസകള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ