/indian-express-malayalam/media/media_files/2025/11/19/parineeti-chopra-mp-raghave-chadha-son-name-2025-11-19-14-34-27.jpg)
ഒക്ടോബർ 19നാണ് ബോളിവുഡ് താരം പരിനീതി ചോപ്രയ്ക്കും ഭർത്താവ് രാഘവ് ഛന്ദ എംപിയ്ക്കും ഒരു ആൺ കുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്ന സന്തോഷം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ദമ്പതികൾ പങ്കുവച്ചിരുന്നു.
Also Read: 23 വർഷത്തെ സിനിമാജീവിതം; പൃഥ്വിരാജിന്റെ ആകെ ആസ്തി എത്രയെന്നറിയാമോ?
ഇപ്പോഴിതാ, കുഞ്ഞിന്റെ പേര് വെളിപ്പെടുത്തുകയാണ് പരിനീതിയും രാഘവും. നീർ എന്നാണ് ദമ്പതികൾ കുഞ്ഞിന് പേരു നൽകിയിരിക്കുന്നത്.
"ജലത്തിന്റെ രൂപം, സ്നേഹത്തിന്റെ സ്വരൂപം — അതാണ് നീർ. അനശ്വരമായ ഒരു തുള്ളി ജീവനിൽ ഞങ്ങളുടെ ഹൃദയങ്ങൾ ശാന്തി കണ്ടെത്തി. ഞങ്ങൾ അവന് 'നീർ' എന്ന് പേരിട്ടു — പരിശുദ്ധൻ, ദൈവാംശമുള്ളവൻ, അതിരുകളില്ലാത്തവൻ," ഇൻസ്റ്റഗ്രാം പോസ്റ്റിൽ പരിനീതി കുറിച്ചു.
Also Read: അന്ന് മമ്മൂട്ടി, ഇന്ന് മഞ്ജുവാര്യർ; അന്നുമിന്നും സാരഥി അസീസ്
ആംആദ്‍മി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദയാണ് പരിനീതിയുടെ ഭർത്താവ്. 2023 സെപ്റ്റംബറിലായിരുന്നു പരിനീതി- രാഘവ് ഛദ്ദ വിവാഹം. ഉദയ്പൂരിൽ സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്. അടുത്ത കുടുംബാംഗങ്ങളും സിനിമാ, രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
Also Read: നയൻതാരയ്ക്ക് 10 കോടിയുടെ റോൾസ് റോയ്‌സ് സമ്മാനിച്ച് വിഘ്നേഷ്
അതേസമയം, ദിൽജിത്ത് ദോശനൊപ്പമുള്ള 'ചംകീല' (2024) ആയിരുന്നു പരിനീതിയുടെ ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. 2011 ൽ പുറത്തിറങ്ങിയ 'ലേഡീസ് വേഴ്സസ് റിക്കി ബാൽ' എന്ന ചിത്രത്തിലൂടെയാണ് പരിനീതി സിനിമാലോകത്തെത്തുന്നത്.
Also Read: 450 കോടി ആസ്തി, 100 ഏക്കർ ഫാം; ധർമേന്ദ്രയുടെ സാമ്രാജ്യത്തിൽ നിന്നുള്ള ​കാഴ്ചകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us