‘അയാൾ തെറ്റുകാരനല്ലെങ്കിൽ ആ സ്ത്രീ ശിക്ഷിക്കപ്പെടണം’; സൊമാറ്റോ വിഷയത്തിൽ പരിനീതി ചോപ്ര

സത്യം കണ്ടു പിടിച്ച് എല്ലാവരേയും അത് അറിയിക്കണമെന്ന് സൊമാറ്റോയോട് പരിനീതി അഭ്യർഥിച്ചു. തനിക്ക് ഏതെങ്കിലും വിധത്തിൽ സഹായിക്കാനാകുമെങ്കിൽ തയ്യാറാണെന്നും അവർ പറഞ്ഞു

parineeti chopra, parineeti chopra zomato, parineeti chopra zomato controversy, zomato delivery boy, zomato delivery executive, zomato controversy, zomato statement

സൊമാറ്റോ ഡെലിവറി ബോയ് മർദിച്ചെന്ന യുവതിയുടെ പരാതിയിൽ ട്വിസ്റ്റ് സംഭവിച്ചതോടെ ഡെലിവറി ബോയ് കാമരാജിന് പിന്തുണയേറുന്നു. യുവതിയുടെ പരാതി തെറ്റാണെങ്കിൽ അവരെ ശിക്ഷിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം പരിനീതി ചോപ്ര.

ഓൺലൈനിൽ ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാൻ വൈകിയത് ചോദ്യം ചെയ്തതിനെ തുടർന്ന്​ കാമരാജ്​ ത​ന്റെ മൂക്കിന് ഇടിച്ച്​ ചോരവരുത്തിയെന്നായിരുന്നു കണ്ടന്റ് ക്രിയേറ്ററും മേക്കപ്പ് ആർട്ടിസ്​റ്റുമായ ഹിതേഷ ചന്ദ്രാനി എന്ന യുവതിയുടെ പരാതി. മൂക്കിൽനിന്ന്​ ചോരയൊലിച്ചുകൊണ്ട് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പോസ്​റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതേ തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, തന്നെ ചെരുപ്പൂരി അടിക്കുന്നതിനിടെ അവരുടെ തന്നെ മോതിരം മൂക്കിൽ തട്ടിയാണ്​ യുവതിക്ക്​ പരുക്കേറ്റതെന്ന്​ കാമരാജ്​ മൊഴി നൽകി.

കാമരാജിനോട് യുവതി ചെയ്തത് മനുഷ്യത്വ രഹിതമായ കാര്യമാണെന്ന് പരിനീതി പറഞ്ഞു. സത്യസന്ധമായ അന്വേഷണം നടത്തി യഥാർഥത്തിൽ സംഭവിച്ചതെന്തെന്ന് പുറത്തുകൊണ്ടു വരണമെന്നും, യുവതിയുടെ ആരോപണം തെറ്റാണെങ്കിൽ അതിനുള്ള ശിക്ഷ അവർക്ക് നൽകണമെന്നും പരനീതി ആവശ്യപ്പെട്ടു.

സത്യം കണ്ടു പിടിച്ച് എല്ലാവരേയും അത് അറിയിക്കണമെന്ന് സൊമാറ്റോയോട് പരിനീതി അഭ്യർഥിച്ചു. തനിക്ക് ഏതെങ്കിലും വിധത്തിൽ സഹായിക്കാനാകുമെങ്കിൽ തയ്യാറാണെന്നും അവർ പറഞ്ഞു.

ഡെലിവറി എക്സിക്യൂട്ടീവിനും പരാതിക്കാരിയായ സ്ത്രീക്കും സൊമാറ്റോ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്ന് കമ്പനി സിഇഒയും സഹസ്ഥാപകനുമായ ദീപീന്ദർ ഗോയൽ പറഞ്ഞു. സംഭവത്തിന്റെ ഇരുവശങ്ങളും പുറത്തുവരുമെന്നും ദീപീന്ദർ വ്യക്തമാക്കി.

ചൊവ്വാഴ്ച നടന്ന സംഭവം​ ബുധനാഴ്ച ഹിതേഷയാണ്​ സോഷ്യൽ മീഡിയ വഴി പുറംലോകത്തെത്തിച്ചത്​. സൊമാറ്റോ ഡെലിവറി ബോയ്​ തന്റെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചുവെന്നായിരുന്നു ഹിതേഷ ചന്ദ്രാനിയുടെ ആരോപണം. “വൈകീട്ട് 3.30ഒാടെ സൊമാറ്റോയിൽ ഭക്ഷണം ഓഡർ ചെയ്ത 4.30 കഴിഞ്ഞിട്ടും എത്തിയില്ല. ഇതോടെ സൊമാറ്റോ കസ്​റ്റമർ കെയറുമായി ബന്ധപ്പെട്ട് ഒാർഡർ കാൻസൽ ചെയ്യാനോ അതല്ലെങ്കിൽ തുക തിരിച്ചുനൽകാനോ ആവശ്യപ്പെട്ടു. ഇതിനിടയിൽ ഭക്ഷണവുമായി ഡെലിവറി ബോയ്​ എത്തി. വൈകിയതിനാൽ ഓർഡർ വേണ്ടെന്നും കസ്​റ്റമർ കെയറുമായി സംസാരിക്കുകയാണെന്നും അറിയിച്ചെങ്കിലും തിരിച്ചുപോകാതെ ബലമായി വാതിൽ തുറന്നു. അകത്ത് കയറാൻ യുവാവ്​ ശ്രമിച്ചപ്പോഴാണ്​ ചെരിപ്പുകൊണ്ട് അടിക്കാൻ തുനിഞ്ഞത്​. അപ്പോൾ യുവാവ് മുഖത്ത് ഇടിക്കുകയായിരുന്നു,” എന്നായിരുന്നു ഹിതേഷയുടെ വെളിപ്പെടുത്തൽ.

സംഭവത്തെ തുടർന്ന്​ കാമരാജിനെ ജോലിയിൽനിന്ന്​ പുറത്താക്കിയതായി സൊമാറ്റോ അറിയിച്ചിരുന്നു. യുവതിയുടെ പരാതിയിൽ ഇലക്ട്രോണിക് സിറ്റി പൊലീസ് കേസെടുക്കുകയും കമാരാജിനെ അറസ്റ്റ്​ ചെയ്യുകയും ചെയ്​തിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Parineeti chopra on zomato rider row if he is innocent the woman should be punished

Next Story
ജീത്തു, ഇത് മാസ്റ്റര്‍ പീസ്, ലോക നിലവാരമുള്ളത്; ദൃശ്യം2 വേറെ ലെവലെന്ന് എസ്.എസ് രാജമൗലിSS Rajamouli, എസ്.എസ് രാജമൗലി, Jeethu Joseph, ജീത്തു ജോസഫ്, mohanlal, മോഹൻലാൽ, drishyam 2, ദൃശ്യം 2, drishyam 2 full movie, drishyam 2 download, drishyam 2 free download, drishyam 2 tamilrockers, drishyam 2 download torrent, drishyam 2 torrent, drishyam 2 download full movie hd, ഐഇ മലയാളം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com