scorecardresearch

Parasakthi OTT : ശിവകാർത്തികേയന്റെ പരാശക്തി ഒടിടിയിലേക്ക്; ചിത്രം എവിടെ കാണാം?

Parasakthi OTT Release: ശിവകാർത്തികേയനും രവി മോഹനും ഒപ്പം അഥർവ മുരളിയും ചിത്രത്തിൽ പ്രധാവേഷത്തിലെത്തുന്നുണ്ട്

Parasakthi OTT Release: ശിവകാർത്തികേയനും രവി മോഹനും ഒപ്പം അഥർവ മുരളിയും ചിത്രത്തിൽ പ്രധാവേഷത്തിലെത്തുന്നുണ്ട്

author-image
Entertainment Desk
New Update
Parasakthi

Parasakthi OTT

Parasakthi OTT Release Date and Platform: ശിവകാർത്തികേയൻ രവി മോഹൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത പുതിയ ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'പരാശക്തി.' വിദ്യാർത്ഥി രാഷ്ട്രീയം പശ്ചാത്തലമായ ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ താരം ബേസിൽ ജോസഫും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം ഒടിടിയിൽ റിലീസിന് തയ്യാറെടുക്കുകയാണ്.

Advertisment

സൂര്യ നായകനായ സൂപ്പർഹിറ്റ് ചിത്രം 'സൂരറൈ പോട്ട്ര്'നു ശേഷം സുധാ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് പരാശക്തി. ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങിയ പരാശക്തിക്ക് എന്നാൽ തിയേറ്ററുകളിൽ കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

Also Read: 'ലവ്വർ ബോയ്' വേഷം വേണ്ട, വില്ലനായാൽ മതി;  മണിരത്നത്തെ ഞെട്ടിച്ച് മാധവൻ

ശിവകാർത്തികേയനും രവി മോഹനും ഒപ്പം അഥർവ മുരളിയും ചിത്രത്തിൽ പ്രധാവേഷത്തിലെത്തുന്നുണ്ട്. ശ്രീലീലയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഡോൺ പിക്‌ചേഴ്‌സിൻ്റെ ബാനറിൽ ഒരുക്കിയ ചിത്രത്തിനായി ജി.വി പ്രകാശ് കുമാറാണ് സംഗീതം നിർവഹിക്കുന്നത്. സുധാ കൊങ്കര, അർജുൻ നടേശൻ എന്നിവർ ചേർന്നാണ് ചിത്രത്തിനായി തിരക്കഥയെഴുതിയിരിക്കുന്നത്.

Also Read: കച്ചവടം പൊളിഞ്ഞു, തിരികെ കേരളത്തിലോട്ട് വരുകയാണ്: കുറിപ്പുമായി എംജി ശ്രീകുമാർ

Parasakthi OTT : പരാശക്തി ഒടിടി

സീ5-ലൂടെയാണ് പരാശക്തി ഒടിടിയിലെത്തുന്നത്. ചിത്രം ഫെബ്രുവരി 07 മുതൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.

Read More:  വിന്റേജ് വൈബിൽ അനുപമ; റെഡ് ഫ്ലോറൽ സാരിയിൽ മനംകവർന്ന് താരം

Sivakarthikeyan OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: