scorecardresearch

Parasakthi Box Office Collection: പരാശക്തി ആദ്യദിനം നേടിയത്

Parasakthi Box Office Collection Day 1: സാക്നിൽകിന്റെ കണക്കുകൾ പ്രകാരം, ശിവകാർത്തികേയൻ നായകനായ 'പരാശക്തി' ആദ്യദിനം ഇന്ത്യയിൽ നിന്ന് 11.5 കോടി രൂപയാണ് നേടിയത്

Parasakthi Box Office Collection Day 1: സാക്നിൽകിന്റെ കണക്കുകൾ പ്രകാരം, ശിവകാർത്തികേയൻ നായകനായ 'പരാശക്തി' ആദ്യദിനം ഇന്ത്യയിൽ നിന്ന് 11.5 കോടി രൂപയാണ് നേടിയത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Parasakthi Box Office Collection Day 1

Parasakthi Box Office Collection Day 1

Parasakthi Box Office Collection Day 1: ശിവകാർത്തികേയൻ നായകനായ 'പരാശക്തി' ശനിയാഴ്ചയാണ് തിയേറ്ററുകളിൽ എത്തിയത്.  സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. സാക്നിൽകിന്റെ കണക്കുകൾ പ്രകാരം, ആദ്യദിനം ഇന്ത്യയിൽ നിന്ന് 11.5 കോടി രൂപയാണ് ചിത്രം നേടിയത്.

Advertisment

 വിജയ് ചിത്രം 'ജനനായകൻ' മാറ്റിവെച്ചതിനെത്തുടർന്ന് ആ സിനിമയ്ക്ക് നിശ്ചയിച്ചിരുന്ന സ്ക്രീനുകൾ കൂടി ലഭിച്ചിട്ടും ഈ നേട്ടമേ പരാശക്തിയ്ക്ക് സ്വന്തമാക്കാൻ കഴിഞ്ഞുള്ളൂ. വിദേശത്തെ കണക്കുകൾ കൂടി ചേരുമ്പോൾ ആഗോളതലത്തിൽ ചിത്രം 13 കോടി രൂപ പിന്നിട്ടു.  

Also Read: പൂര്‍ണനഗ്നനായി മരം കയറ്റം, മഞ്ഞു പുതച്ച് ഉറക്കം; സാഹസികതയുമായി വിദ്യുത് ജംവാൾ, വീഡിയോ

സെൻസർ ബോർഡിന്റെ  ക്ലിയറൻസ് ലഭിക്കാൻ വൈകിയതും അവസാന നിമിഷം മാത്രം 'U/A' സർട്ടിഫിക്കറ്റ് ലഭിച്ചതും സിനിമയുടെ റിലീസിനെ അനിശ്ചിതത്വത്തിലാക്കിയിരുന്നു.

വെള്ളിയാഴ്ച റിലീസ് ചെയ്ത പ്രഭാസിന്റെ 'ദ രാജാ സാബ്' എന്ന ചിത്രത്തിൽ നിന്ന് കടുത്ത മത്സരമാണ് പരാശക്തി നേരിടുന്നത്. സമ്മിശ്ര അഭിപ്രായങ്ങൾക്കിടയിലും 'രാജാ സാബ്' ആദ്യദിനം 63.3 കോടി രൂപ നേടി. പ്രിവ്യൂ ഷോകളിലൂടെ ലഭിച്ച 10 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു. ഹിന്ദി വിപണിയിൽ രൺവീർ സിങ്ങിന്റെ 'ധുരന്ധർ' ആറാം ആഴ്ചയിലും മികച്ച മുന്നേറ്റം തുടരുകയാണ്.

Also Read: കൂട്ടുകാരിയുടെ ഡാൻസ് സ്റ്റുഡിയോ ഉദ്ഘാടനത്തിന് അടിപൊളി പെർഫോമൻസുമായി സുചിത്ര നായർ; വീഡിയോ

വിജയിയുടെ അവസാന ചിത്രമായി കരുതപ്പെടുന്ന 'ജനനായകൻ' ജനുവരി 9-ന് റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാൽ സർട്ടിഫിക്കേഷൻ പ്രശ്നങ്ങൾ മൂലം ചിത്രം മാറ്റിവെച്ചത് പരാശക്തിക്ക് കൂടുതൽ തിയേറ്ററുകൾ ലഭിക്കാൻ സഹായിച്ചു. ഏകദേശം 142 കോടി രൂപ ചെലവിലാണ് പരാശക്തി നിർമ്മിച്ചിരിക്കുന്നത്. 

Also Read: ഇടുങ്ങിയ മുറിയിൽ നിന്നും ആരംഭിച്ച ബിസിനസ്‌ ഇന്ന് 13 സ്റ്റാഫും സ്വന്തം കെട്ടിടവും; 'ഓ ബൈ ഓസി'യുടെ വിജയഗാഥയുമായി ദിയ കൃഷ്ണ

'സൂരറൈ പോട്ര്' ഫെയിം സുധ കൊങ്ങരയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡോൺ പിക്ചേഴ്സ് നിർമ്മിച്ച ഈ ചിത്രത്തിലൂടെ നടി ശ്രീലീല തമിഴിൽ അരങ്ങേറ്റം കുറിച്ചു. രവി മോഹനാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. അഥർവ, ദേവ് രാമനാഥ്, പൃഥ്വി രാജൻ, ഗുരു സോമസുന്ദരം, ബേസിൽ ജോസഫ്, പാപ്രി ഘോഷ്, റാണ ദഗ്ഗുബാട്ടി എന്നിവരും ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

Also Read: ഓസ്ട്രേലിയയിൽ അവധി ആഘോഷിച്ച് കാവ്യ മാധവൻ; ചിത്രങ്ങൾ വൈറൽ

Box Office Sivakarthikeyan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: