scorecardresearch

Pappachan Olivilanu OTT: പാപ്പച്ചന്‍ ഒളിവിലാണ് ഒടിടിയിൽ

Pappachan Olivilanu OTT: സൈജു കുറുപ്പ് നായകനായ 'പാപ്പച്ചന്‍ ഒളിവിലാണ്' ഒടിടിയിൽ കാണും

Pappachan Olivilanu OTT: സൈജു കുറുപ്പ് നായകനായ 'പാപ്പച്ചന്‍ ഒളിവിലാണ്' ഒടിടിയിൽ കാണും

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Pappachan Olivilaanu | Pappachan Olivilaanu OTT | Pappachan Olivilaanu OTT Release

പാപ്പച്ചൻ ഒളിവിലാണ് ഒടിടിയിൽ

Pappachan Olivilanu OTT: പുതിയ ഒടിടി റിലീസുകൾ ഏതൊക്കെ എന്നു തിരയുന്നവർ ഏറെയാണ്. ഇതാ, മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയിൽ എത്തിയിരിക്കുകയാണ്. സൈജു കുറുപ്പ് നായകനായ 'പാപ്പച്ചന്‍ ഒളിവിലാണ്' എന്ന ചിത്രമാണ് ഇപ്പോൾ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

Advertisment

സിന്റോ സണ്ണിയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഒരു മലയോര ഗ്രാമത്തിൻറെ പശ്ചാത്തലത്തിൽ പാപ്പച്ചൻ എന്ന ഡ്രൈവറുടെ വ്യക്തിജീവിതത്തിൽ അരങ്ങേറുന്ന സംഘർഷഭരിതങ്ങളായ മുഹൂർത്തങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് ചിത്രം.

ശ്രിന്ദയും ദർശനയുമാണ് ചിത്രത്തിലെ നായികമാർ. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

കളിമണ്ണ്, ഓട്ടം, എല്ലാം ശരിയാകും, മ്യാവൂ, മേ ഹൂം മൂസ, പൂക്കാലം തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ തോമസ് തിരുവല്ലയാണ് ചിത്രത്തിന്റെ നിർമാതാവ്.

Advertisment

സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഈണമിട്ട ചിത്രത്തിലെ 'മുത്തുക്കുടമാനം', 'കൈയെത്തും ദൂരത്ത്', 'പുണ്യ മഹാ സന്നിധേ' തുടങ്ങിയ ഗാനങ്ങൾ ശ്രദ്ധ നേടി കഴിഞ്ഞു. സൈന പ്ലേയിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

Saiju Kurup New Release OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: