scorecardresearch

'അനിമൽ ജി' ഇപ്പൊ അങ്ങോട്ട് പോയതേയുള്ളൂ; രൺബീറിന്റെ അമ്മയോട് പാപ്പരാസി, വീഡിയോ

author-image
Entertainment Desk
New Update
Ranbir Neetu

ബോളിവുഡിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് രൺബീർ കപൂർ നായകനാകുന്ന 'അനിമൽ.'  ഇറങ്ങിയത് മുതൽ പല വിധ വിമർശനപുലിവാലുകൾ പിടിച്ചാണ് ചിത്രം ഓടിക്കൊണ്ടിരിക്കുന്നത്. കഥാപാത്രങ്ങളിലെ ടോക്സിക് അംശങ്ങൾ ആണ് ഏറെ വിമർശനത്തിന് ഇരയായത്. എന്നാൽ രൺബീറിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു.  കഥാപാത്രവുമായി താരം എത്ര കണ്ടു ഇഴുകി ചേർന്നിരിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് എയർപോർട്ടിലെ ഒരു വിഡിയോയിൽ കാണാൻ ആവുക.

Advertisment

രൺബീർ, അമ്മ നീതു എന്നിവർ എയർപോർട്ടിൽ എത്തുമ്പോൾ അവിടെ നിൽക്കുന്ന ഫോട്ടഗ്രാഫർമാർ അവരോടു സംസാരിക്കുന്നുണ്ട്.  അതിൽ അമ്മയോട് സംസാരിക്കവെ, 'അനിമൽ ജി ഗയെ' എന്ന് രൺബീറിനെ കുറിച്ച് പറയുന്നുണ്ട്. അമ്മ നീതു കപൂർ അത് കേട്ട് ചിരിക്കുന്നുമുണ്ട്.

റിലീസായ ആദ്യദിനം മുതൽ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ചിത്രം, പുറത്തിറങ്ങി 12 ദിവസം കഴിയുകയാണ് ഇന്ന്. ഈ ആഴ്ച അവസാനത്തോടെ 800 രൂപയാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും ചിത്രം ലക്ഷ്യമിടുന്നത്. ഒരു വശത്ത്, നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോഴും, ചിത്രത്തിലെ 'ടോക്സിസിറ്റി' പരത്തുന്ന കഥാപാത്രങ്ങൾ മറുവശത്ത് ചിത്രത്തിന് വലിയ രീതിയിലുള്ള വിമർശനമാണ് നേടിക്കൊടുക്കുന്നത്. ചിത്രത്തിൽ സ്ത്രീ വിരുദ്ധതയും അസ്ലീല പരാമർശങ്ങളും അക്രമങ്ങളും വലിയ രീതിയിൽ ആഘോഷിക്കുന്നതായി ചലച്ചിത്ര മേഘലയിൽ നിന്നും പുറത്തു നിന്നും ഉള്ള നിരവധി പ്രമുഖർ വിമർശിച്ചിരുന്നു. 

Advertisment

രശ്മിക മന്ദാന, അനിൽ കപൂർ, ബോബി ഡിയോൾ തുടങ്ങിയ നീണ്ട താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 

Ranbir Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: