നോ കിസ്..നോ കിസ്; രസകരമായ ട്രെയ്‌ലറുമായി ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’

നർമത്തിൽ ചാലിച്ചുള്ളതാണ് ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ

‘വെടിവഴിപാട്’ എന്ന സിനിമയ്‌ക്കു ശേഷം ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്യുന്ന ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കി. വളരെ രസകരമായ ട്രെയ്‌ലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ഹാസ്യത്തിനു പ്രധാന്യം നൽകിയുള്ള രണ്ട് മിനിറ്റും 17 സെക്കൻഡും ദെെർഘ്യമുള്ള ട്രെയ്‌ലറാണിത്. ഒരു വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളും സമൂഹത്തിലുണ്ടാകുന്ന സാഹചര്യങ്ങളും നർമത്തിൽ ചാലിച്ചുള്ളതാണ് ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ.

Read Also: ഫെെറ്റ് ചെയ്‌തിട്ട് എണീക്കാൻ പറ്റാത്ത അവസ്ഥയായി; ബിജു മേനോനെ ട്രോളി പൃഥ്വി, ഒടുവിൽ കയ്യടി

വിനയ്‌ ഫോർട്ട്‌, സ്രിന്ദ, ശാന്തി ബാലകൃഷ്ണൻ (തരംഗം നായിക) അരുൺ കുര്യൻ (ആനന്ദം), ടിനി ടോം, അലൻസിയർ, അനുമോൾ, അനിൽ നെടുമങ്ങാട് തുടങ്ങിയവരാണ്‌ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ആഭാസം എന്ന ചിത്രത്തിന്റെ നിർമ്മാതാവ്‌ സഞ്ജു ഉണ്ണിത്താനാണ്‌ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ചിത്രത്തിന്റെ നിമാതാവ്.

സിനിമയുടെ ടീസറും ഒരു ഗാനവും നേരത്തെ പുറത്തിറങ്ങിയിരുന്നു. രണ്ടും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Papam cheyyathavar kalleriyatte srinda vinay fort tini tom trailer

Next Story
കുതിരയെ ഓടിക്കാൻ മടിയായതുകൊണ്ട് മലയാളത്തിലെ വലിയ ചിത്രം ബിജു ചേട്ടൻ ഉപേക്ഷിച്ചു: പൃഥ്വിരാജ്Biju Menon
The moderation of comments is automated and not cleared manually by malayalam.indianexpress.com