വിനയ് ഫോര്‍ട്ടിനെ നായകനാക്കി ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്യുന്ന ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ ഇന്ന് റിലീസിനെത്തി. ‘വെടി വഴിപാട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ശംഭു പുരുഷോത്തമൻ.

കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ലക്ഷ്യമാക്കിയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രിന്ദയും അനുമോളുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ശാന്തി ബാലചന്ദ്രന്‍, അരുണ്‍ കുര്യന്‍, ടിനി ടോം, മധുപാല്‍, അനിൽ നെടുമങ്ങാട്, ജോളി ചിറയത്ത്, അലന്‍സിയര്‍, സുനില്‍ സുഖദ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ജോമോന്‍ തോമസ് ആണ് ക്യാമറ. സംഗീതം പ്രശാന്ത് പിള്ള.

സിനിമയുടെ ടീസറും ട്രെയിലറുമെല്ലാം ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. തമാശയിൽ പൊതിഞ്ഞ കഥയാണ് ചിത്രം പറയുന്നതെന്ന സൂചനകളാണ് ട്രെയിലർ സമ്മാനിക്കുന്നത്.

“രണ്ട് വര്‍ഷം മുന്‍പ് കേട്ട കഥയാണ് ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന സിനിമയുടേത്. അതൊരു സോഷ്യല്‍ സറ്റയറാണ്. ഒരു മുഴുനീള കഥാപാത്രത്തെയാണ് ചെയ്യുന്നത്. സംവിധായകന്‍ ശംഭു പുരുഷോത്തമൻ കഥ നരേറ്റ് ചെയ്തപ്പോള്‍ തന്നെ എനിക്ക് വളരെ എക്‌സൈ‌റ്റ്‌മെന്റ് തോന്നിയ കഥാപാത്രമാണ്. സിനിമയുടെ സബ്ജക്ടില്‍ ആകര്‍ഷണം തോന്നി. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ പൂര്‍ണ്ണമായും ഒരു എന്റർടെയ്‌ൻമെന്റ് ആണ്. കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഒരു കംപ്ലീറ്റ് ഫണ്‍ എന്റർടെയ്‌ൻമെന്റ്. എല്ലാവിധ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും ഇത്,” ചിത്രത്തെ കുറിച്ച് നടി സ്രിന്റ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞത് ഇങ്ങനെ.

Read more: ‘ട്രാൻസി’ലേത് പ്രിയപ്പെട്ട കഥാപാത്രം, സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തതിനു കാരണമുണ്ട്: സ്രിന്റയുമായി അഭിമുഖം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook