മിമിക്രി കലാകാരനും അവതാരകനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണതത്തയുടെ ട്രെയിലര്‍ പുറത്തിറക്കി. ജയറാം വ്യത്യസ്ത ലുക്കിലൂടെ ഈ ചിത്രം ആദ്യം മുതലെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

മണിയൻപിള്ള രാജു നിർമിക്കുന്ന ചിത്രത്തിൽ ജയറാമും കുഞ്ചാക്കോ ബോബനും ആണ് നായകൻ വേഷത്തിൽ അഭിനയിക്കുന്നത്. അനുശ്രീ ആണ് നായിക.

സപ്തതരംഗ് സിനിമയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. രമേഷ് പിഷാരടി, ഹരി പി നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സമൂഹത്തിലെ വ്യത്യസ്ത ജീവിതസാഹചര്യങ്ങളില്‍ ജീവിക്കുന്ന രണ്ടുപേരുടെ കൂടിച്ചേരലുകള്‍. രണ്ടുപേരുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന പ്രതിഫലനങ്ങളാണ് രസാവഹമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്. ജയറാമിനെ കൂടാതെ മറ്റു അനേകം പ്രമുഖ താരങ്ങളും പുതുമുഖങ്ങളും വേഷമിടുന്ന ചിത്രത്തിൽ ഒരു തത്തയും പ്രധാന വേഷത്തിൽ വരുന്നുണ്ട്. ചിത്രം വിഷു റീലീസ് ആയി തീയേറ്ററുകളിൽ എത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ