scorecardresearch

Panchavalsara Padhathi OTT: പഞ്ചവത്സര പദ്ധതി ഒടിടിയിലേക്ക്

Panchavalsara Padhathi Ott: സിജു വിൽസൺ പ്രധാനകഥാപാത്രമായെത്തുന്ന 'പഞ്ചവത്സര പദ്ധതി' ഒടിടിയിലേക്ക്, എവിടെ എപ്പോൾ കാണാം?

Panchavalsara Padhathi Ott: സിജു വിൽസൺ പ്രധാനകഥാപാത്രമായെത്തുന്ന 'പഞ്ചവത്സര പദ്ധതി' ഒടിടിയിലേക്ക്, എവിടെ എപ്പോൾ കാണാം?

author-image
Entertainment Desk
New Update
Panchavalsara Padhathi Ott

Panchavalsara Padhathi Ott

Panchavalsara Padhathi Ott Relase Date: സിജു വിൽസനെ നായകനാക്കി പി ജി പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമാണ് 'പഞ്ചവത്സര പദ്ധതി.' ഈ വർഷം ആദ്യം തിയേറ്ററിലെത്തിയ ചിത്രം മാസങ്ങൾക്കു ശേഷം ഒടിടിയിൽ പ്രദർശനത്തിനെത്തുകയാണ്. 

Advertisment

കൃഷ്ണേന്ദു മേനോൻ ആണ് പഞ്ചവത്സര പദ്ധതിയിൽ നായികയായി എത്തുന്നത്.  കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിക്കുന്ന 'പഞ്ചവത്സര പദ്ധതി'യുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സജീവ് പാഴൂറാണ്.

ഷാൻ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പി പി കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ്, രഞ്ജിത് മണംബ്രക്കാട്ട്, മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ,സിബി തോമസ്, ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Panchavalsara Padhathi OTT: പഞ്ചവത്സര പദ്ധതി ഒടിടി

മനോരമ മാക്സിലൂടെയാണ് പഞ്ചവത്സര പദ്ധതി ഒടിടിയിലെത്തുന്നത്. ഡിസംബർ 31 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

Read More

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: