scorecardresearch

Pallichattambi Release Date Announced: പള്ളിച്ചട്ടമ്പിയുടെ പ്രാണനായി കയാദു ലോഹർ; വൈറലായി പുത്തൻ പോസ്റ്റർ

Pallichattambi Film Poster Out: ടൊവിനോ തോമസ് കേന്ദ്രകഥാപാത്രമായ് എത്തുന്ന പള്ളിച്ചട്ടമ്പിയുടെ റിലീസ് പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്

Pallichattambi Film Poster Out: ടൊവിനോ തോമസ് കേന്ദ്രകഥാപാത്രമായ് എത്തുന്ന പള്ളിച്ചട്ടമ്പിയുടെ റിലീസ് പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Pallichattambi FI

Pallichattambi Release Date Announced

Pallichattambi First look Poster Released: 'ക്വീന്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രം മലയാളത്തിന് സമ്മാനിച്ച ഡിജോ ജോസ് ആന്റണിയുടെ രണ്ടാമത്തെ ചിത്രമാണ് 'പള്ളിച്ചട്ടമ്പി.' ടൊവിനോ തോമസ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണിത്. 

Advertisment

ചിത്രത്തിന്റെ നായികയായ കയാദു ലോഹറിന്റെ പോസ്റ്ററാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. തമിഴിലെ ഹിറ്റ് ചിത്രമായ 'ഡ്രാഗണി'ൽ നായികയായതോടെയാണ് കയാദു ലോഹർ സിനിമ ലോകത്തിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 

Also Read: പ്രഭാസിന്റെ പാൻ ഇന്ത്യൻ ചിത്രം രാജാസാബ് ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?

വേൾഡ് വൈഡ് ഫിലംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവരോടൊപ്പം സി ക്യൂബ് ബ്രോസ് എന്റർടൈന്മെന്റ് എന്ന ബാനറിൽ ചാണുക്യ, ചൈതന്യ, ചരൺ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. 

ടിജോ ടോമിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് മോളിവുഡിൻ്റെ മ്യൂസിക് സെൻസേഷൻ ജേക്സ് ബിജോയ് ആണ്. മേഘശ്യാമും തൻസീറുമാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. മഞ്ജുഷ രാധാകൃഷ്‌ണൻ കോസ്റ്റ്യൂംസും, റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ അലക്സ് ഇ കുര്യൻ. ഫിനാൻസ് കൺട്രോളർ അനിൽ അമ്പല്ലൂർ. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ. റെനിത് രാജ്, കിരൺ റാഫേൽ എന്നിവരാണ് ചീഫ് അസോസിയേറ്റ് ഡയറക്‌ടർമാർ . സൗണ്ട് ഡിസൈൻ -സിങ്ക് സിനിമ, രാജേഷ് മേനോൻ ആണ് ആർട്ട് ഡയറക്‌ടർ, കാസ്റ്റിംഗ് ഡയറക്ട‌ർ ബിനോയ് നമ്പാല, ഡിജിറ്റൽ മാർക്കറ്റിംഗ്: അഖിൽ വിഷ്ണു വി എസ്, പി.ആർ.ഓ അക്ഷയ് പ്രകാശ്. സ്റ്റിൽസ് റിഷ്‌ലാൽ ഉണ്ണികൃഷ്ണൻ. പോസ്റ്റർ ഡിസൈൻ യെല്ലോടൂത്ത്സ്. 

Also Read: ധുരന്ധർ 2 ഷൂട്ടിങ് ദൃശ്യങ്ങൾ ലീക്കായി; അർജുൻ രാംപാൽ ആണോ 'ബഡേ സാബ്'? നെറ്റ്ഫ്ളിക്സിലും തീയറ്ററിലും തേരോട്ടം തുടരുന്നു

ഏപ്രിൽ 9 ന് ചിത്രം മലയാളം ഉൾപ്പെടെ 5 ഭാഷകളിൽ തിയേറ്ററിലെത്തും. 

ഗോകുലം മൂവീസിനുവേണ്ടി ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്. ദാദാസാഹിബ്, ശിക്കാര്‍, നടന്‍ തുടങ്ങിയ സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ച സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെ തിരക്കഥ ഒരുക്കുന്നത്. ഗോകുലം ഗോപാലന്‍, സുരേഷ് ബാബു എന്നിവര്‍ക്കൊപ്പം ഒന്നിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് സംവിധായകന്‍ ഡിജോ ജോസ് ചിത്രം പ്രഖ്യാപിച്ച സമയത്ത് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.

തന്റെ സിനിമാ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ചിത്രമായിരിക്കും പള്ളിച്ചട്ടമ്പി എന്ന് ഡിജോ ജോസ് ഒരിക്കൽ പറഞ്ഞിരുന്നു. ഹിസ്റ്റോറിക്കല്‍ ഡ്രാമ സിനിമയായിരിക്കും പള്ളിച്ചട്ടമ്പി എന്ന സൂചനയും ഡിജോ നൽകിയിരുന്നു.

Also Read: ധുരന്ധർ ഒടിടിയിൽ 'ദുരന്തമെന്ന്' ആരാധകർ; 9 മിനിറ്റ് രംഗങ്ങൾ എവിടെപ്പോയി?

മലയാള സിനിമയിൽ ഒരു ഗോഡ്‌ഫാദറുമില്ലാതെ വളരെ കഷ്ടപ്പെട്ട് തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ടൊവിനോ തോമസ്. ടൊവിനോയ്ക്കു പള്ളിച്ചട്ടമ്പിയോട് നൂറ് ശതമാനം നീതി പുലർത്താനാകുമെന്ന വിശ്വാസമുണ്ട്. ടോവിനോയുടെ വ്യത്യസ്തമായ കഥാപാത്രങ്ങളുടെ ലിസ്റ്റിലേക്ക് ഈ കഥാപാത്രവും കടന്നു വരുമെന്ന് പ്രതീക്ഷിക്കുന്നതായും ഡിജോ ജോസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

Read More: ശിവകാർത്തികേയന്റെ പരാശക്തി ഒടിടിയിലേക്ക്; ചിത്രം എവിടെ കാണാം?

Tovino Thomas Film

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: