താരങ്ങൾ തമ്മിലുള്ള രൂപസാദൃശ്യം വളരെ കൗതുകത്തോടെയാണ് ആരാധകർ നോക്കി കാണാറുള്ളത്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ബോളിവുഡ് താരം അനുഷ്ക ശർമയോട് സാദൃശ്യമുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നാസിയ ഹസൻ എന്ന പാക്കിസ്ഥാനി ഗായികയുടെ ചിത്രമാണിത്. ദക്ഷിണ ഏഷ്യയിലെ പോപ്പ് സംഗീതത്തിന്റെ രാജ്ഞി എന്നാണ് നാസിയയെ വിശേഷിപ്പിച്ചിരുന്നത്. 1980 മുതൽ നാദിയയും സഹോദരൻ സൊഹേബ് ഹസനും ചേർന്ന് 65 മില്യൻ റെക്കോർഡുകൾ വിപണിയിലെത്തിച്ചു.
ഇന്ത്യൻ ചിത്രമായ ‘കുർബാനി’യിലാണ് നാദിയ ആദ്യമായി പാടുന്നത്. പതിനാലു വയസ്സിൽ നാദിയ പിന്നണി ഗായികയായെത്തി. പത്തു ചിത്രങ്ങളിൽ തന്റെ ശബ്ദം കൊണ്ട് മാജിക്ക് തീർത്ത നാദിയ 35-ാം വയസ്സിൽ ലോകത്തോട് വിടപറഞ്ഞു. 2000 ആഗസ്റ്റ് 13 നാണ് അവർ മരണമടഞ്ഞത്. ശ്വാസകോശത്തിലെ കാൻസർ മൂലമായിരുന്നു നാദിയയുടെ അകാലത്തിലുള്ള മരണം.
ഫിലിം ഹിസ്റ്ററി പിക്സ് എന്ന പേജിൽ പ്രത്യക്ഷപ്പെട്ട നാദിയയുടെ ചിത്രത്തിനു താഴെ നിറയുന്നത് അനുഷ്ക ശർമയുടെ പേരാണ്. ഒറ്റ് നോട്ടത്തിൽ അനുഷ്ക തന്നെ, അനുഷ്കയുടെ കാർബൻ കോപ്പി തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.