ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായിരിക്കും സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി. രജപുത്ര റാണിയുടെ വേഷത്തിലാണ് ദീപിക ചിത്രത്തിലെത്തുന്നത്. ഇതിലെ ദീപികയുടെ കഥാപാത്രത്തോടൊപ്പം തന്നെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് ദീപികയുടെ വസ്ത്രവും രൂപവുമെല്ലാം. പത്മാവതിയുടെ കൂട്ടുപുരികം ദീപിക ആരാധകരെയെല്ലാം ഒന്ന് ഞെട്ടിച്ചതാണ്.

എന്നാല്‍ പത്മാവതിയുടെ സൗന്ദര്യം അവരുടെ രൂപത്തിലല്ല, ആത്മാവിലാണെന്നാണ് ദീപിക പറുയന്നത്. പോസ്റ്ററിലും ട്രെയിലറിലും ഗാനരംഗങ്ങളിലുമെല്ലാം ദീപികയുടെ കഥാപാത്രത്തിന്റെ സൗന്ദര്യത്തെക്കുറിച്ചു പറഞ്ഞവര്‍ ആ കൂട്ടുപുരികവും ശ്രദ്ധിച്ചു കാണം. അത് തങ്ങള്‍ അറിഞ്ഞുകൊണ്ടെടുത്ത ‘റിസ്‌ക്’ ആണെന്നാണ് താരം പറയുന്നത്. സ്ത്രീകളുടെ സൗന്ദര്യം എത്തരത്തിലാകണമെന്ന് ഒരു പൊതുബോധം നിലനില്‍ക്കുന്നുണ്ടെന്നും അതിനെ ചോദ്യം ചെയ്യേണ്ട സമയം അതിക്രമിച്ചെന്നും ദീപിക പറഞ്ഞു.

നിരവധി പുസ്തകങ്ങളിലും ലേഖനങ്ങളിലും താന്‍ വായിച്ചിട്ടുണ്ട് എങ്ങനെയാണ് സ്ത്രീ സൗന്ദര്യത്തിന്റെ നിര്‍വചനം മാറിയതെന്നും അതിനാല്‍ തന്നെ പത്മാവതിയില്‍ തങ്ങളെടുത്ത ഈ ‘റിസ്‌ക്’ തന്നെ സന്തോഷപ്പെടുത്തുന്നുണ്ടെന്നും ദീപിക പറഞ്ഞു. അത്രയും നാള്‍ പ്രേക്ഷകര്‍ കണ്ടുശീലിച്ച സൗന്ദര്യ സങ്കല്‍പ്പങ്ങളിൽ നിന്നും ചില മാറ്റങ്ങള്‍ ഇതിലുണ്ടെന്നും ദീപിക പറഞ്ഞു. പത്മാവതിയുടെ സൗന്ദര്യം ശരീരത്തിനുമപ്പുറമാണ്. അവരൊരു ധീരയായ സ്ത്രീയാണ്. അവരുടെ ആത്മാവാണ്, ജനങ്ങള്‍ക്ക് അവരോടുണ്ടായിരുന്ന സ്‌നേഹമാണ് അവരുടെ സൗന്ദര്യം. ദീപിക മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ