ഇന്നലെയാണ് ഷാരൂഖ് ഖാൻ ചിത്രം പഠാൻ റിലീസിനെത്തിയത്. വിവാദങ്ങൾക്കിടയിലും തിയേറ്ററുകളിലെത്തിയ ചിത്രം ഹിറ്റിലേക്ക് കുതിക്കുകയാണ്. പ്രീ ബുക്കിങ്ങിൽ തന്നെ കോടികളാണ് ചിത്രം കൊയ്‌തത്. ചിത്രത്തിന്റെ ഫസ്റ്റ് ഷോ കാണാനെത്തിയതിന്റെ ആഹ്ളാദം പങ്കുവച്ചിരിക്കുകയാണ് നടി പത്മപ്രിയ.ഡൽഹിയിലെ ഏറ്റവും പഴയ തിയേറ്ററുകളിലൊന്നായ ഡിലൈറ്റ് സിനിമസിലാണ് താരമെത്തിയത്. ആരാധകർ ചിത്രത്തിലെ ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുമ്പോൾ പത്മപ്രിയയും അത് ആസ്വദിക്കുകയാണ്.
2005 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം രാജമാണിക്യത്തിന്റെ റീലിസ് സമയത്താണ് താൻ ഇതിനു മുൻപ് ആർപ്പു വിളികൾക്ക് മുൻപിലിരുന്നതെന്ന് പത്മപ്രിയ പറയുന്നു. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് പത്മപ്രിയ. ഫൊട്ടൊഷൂട്ട് ചിത്രങ്ങളും മറ്റും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
Republic Day Special Price | This limited offer gives you an annual subscription at Rs 999 along with added benefits. Click to see offer
ഒരിടവേളയ്ക്കു ശേഷം ‘ ഒരു തെക്കന്‍ തല്ലു കേസ്’ എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ തിരിച്ചെത്തിയത്. ബിജു മേനോന്‍, റോഷന്‍ മാത്യൂസ്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.
തെലുങ്ക് ചിത്രം ‘സീനു വാസന്തി ലക്ഷ്മി’ എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ സിനിമാലോകത്തെത്തുന്നത്. മമ്മൂട്ടി ചിത്രം ‘കാഴ്ച്ച’യിലൂടെയായിരുന്നു മലയാളത്തിലേക്കുള്ള അരങ്ങേറ്റം. പിന്നീട് അമൃതം, രാജമാണിക്യം, വടക്കുംനാഥൻ തുങ്ങിയ ചിത്രങ്ങളിലൂടെ പത്മപ്രിയ മലയാളികൾക്കു സുപരിചിതയായി മാറി. അഞ്ജലി മേനോന്റെ സംവിധായത്തിൽ ഒരുങ്ങിയ ‘വണ്ടർ വുമൺ’ ആണ് താരം അവസാനമായി അഭിനയിച്ച ചിത്രം. വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നുള്ള ഗർഭിണികളുടെ കഥ പറഞ്ഞ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്.