ഒരിടവേളയ്ക്കു ശേഷം ‘ ഒരു തെക്കന്‍ തല്ലു കേസ്’ എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ തിരിച്ചെത്തിയത്. ബിജു മേനോന്, റോഷന് മാത്യൂസ്, നിമിഷ സജയന് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.അതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു താരം. പത്മപ്രിയ തന്റെ പ്രൊഫൈലിൽ പങ്കുവച്ച ഫൊട്ടൊഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഗ്രീക്ക് രാജകുമാരിയെ പോലുള്ള വസ്ത്രമാണ് പത്മപ്രിയ അണിഞ്ഞിരിക്കുന്നത്. ബീച്ച് ഫൊട്ടൊഷൂട്ട് ചിത്രങ്ങൾ താരം നേരത്തെയും പങ്കുവച്ചിരുന്നു.’വി വെയർ സിങ്ങിങ്ങ് ഓൺ എ സ്ട്രോബെറി സ്വിങ്ങ്’ എന്നാണ് അടികുറിപ്പായി ചിത്രങ്ങൾക്കു നൽകിയത്. താരങ്ങളായ ശ്രിന്ദ, രഞ്ജിനി ഹരിദാസ്, ദിവ്യ പ്രഭ എന്നിവർ ചിത്രങ്ങൾക്കു താഴെ കമന്റു ചെയ്തിട്ടുണ്ട്. ദേവതയെ പോലുണ്ടെന്നാണ് ഭൂരിഭാഗം ആരാധകരും പറയുന്നത്.
ഫോട്ടൊഷൂട്ട് ചിത്രങ്ങൾ മാത്രമല്ല, വീട്ടിലെ തോട്ടത്തിൻ താൻ ഒരുക്കിയ കൃഷിയിടവും പത്മപ്രിയ ആരാധകരെ പരിചയപ്പെടുത്തിയിരുന്നു. ചെടി നടുന്നതും, കിളയ്ക്കുന്നതുമൊക്കെ റീൽ രൂപത്തിൽ താരം പങ്കുവച്ചിട്ടുണ്ട്.
നര്‍ത്തകി കൂടിയായ പത്മപ്രിയ സൂര്യ ഫെസ്റ്റിവലില്‍ നൃത്തം അവതരിപ്പിച്ചതോടെ വേദികളിലേയ്ക്കു മടങ്ങിയെത്തിയിരുന്നു. തെലുങ്ക് ചിത്രം ‘സീനു വാസന്തി ലക്ഷ്മി’ എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ സിനിമാലോകത്തെത്തുന്നത്. മമ്മൂട്ടി ചിത്രം ‘കാഴ്ച്ച’യിലൂടെയാണ് മലയാളത്തിലേക്കുള്ള അരങ്ങേറ്റം. പിന്നീട് അമൃതം, രാജമാണിക്യം, വടക്കുംനാഥൻ തുങ്ങിയ ചിത്രങ്ങളിലൂടെ പത്മപ്രിയ മലയാളികൾക്കു സുപരിചിതയായി മാറി. അഞ്ജലി മേനോന്റെ സംവിധായത്തിൽ ഒരുങ്ങിയ ‘വണ്ടർ വുമൺ’ ആണ് താരം അവസാനമായി അഭിനയിച്ച ചിത്രം. വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നുള്ള ഗർഭിണികളുടെ കഥ പറഞ്ഞ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്.