scorecardresearch

ഇനി മിന്നൽ മിനിയുടെ വരവാണ്; കാറിലും മരത്തിലും ചാടിക്കയറി പത്മപ്രിയ

"ഇതു മിന്നൽ മിനിയുടെ സമയം" എന്നാണ് വീഡിയോയ്ക്ക് താഴെ പത്മപ്രിയ കുറിച്ചത്

"ഇതു മിന്നൽ മിനിയുടെ സമയം" എന്നാണ് വീഡിയോയ്ക്ക് താഴെ പത്മപ്രിയ കുറിച്ചത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Padma priya,Padma priya latest,Padma priya recent

Padmapriya's instagram post

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് മലയാളികളുടെ പ്രിയതാരം പത്മപ്രിയ. ഇടയ്ക്ക് താൻ കൃഷി ചെയ്യുന്ന വീഡിയോയും മറ്റും പത്മപ്രിയ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇത്തവണ വളരെ വ്യത്യസ്തമായ ഒരു പോസ്റ്റാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. മിന്നൽ മുരളിയെ പോലെ മിന്നൽ മിനിയായാണ് പത്മപ്രിയ എത്തുന്നത്.

Advertisment

ഒരു ഫൊട്ടൊഷൂട്ടിനായാണ് വെറൈറ്റിയായി താരം വസ്ത്രം ചെയ്തത്. കാറിനു മുകളിൽ കയറി നിന്നും, മരത്തിൽ കയറിയുമൊക്കൊ ഫൊട്ടൊ പകർത്തുന്നത് വീഡിയോയിൽ കാണാം. "ഇതു മിന്നൽ മിനിയുടെ സമയം" എന്നാണ് വീഡിയോയ്ക്ക് താഴെ പത്മപ്രിയ കുറിച്ചത്. വനിത ദിനത്തോടനുബന്ധിച്ച് പകർത്തിയ ചിത്രങ്ങളാണെന്നാണ് ഹാഷ്ടാഗിൽ നിന്ന് വ്യക്തമാകുന്നത്. ഗായിക സയനോറ വീഡിയോയ്ക്ക് താഴെ കമന്റു ചെയ്തിട്ടുണ്ട്.

ഒരിടവേളയ്ക്കു ശേഷം ' ഒരു തെക്കന്‍ തല്ലു കേസ്' എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ തിരിച്ചെത്തിയത്. ബിജു മേനോന്‍, റോഷന്‍ മാത്യൂസ്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.

Advertisment

തെലുങ്ക് ചിത്രം 'സീനു വാസന്തി ലക്ഷ്മി' എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ സിനിമാലോകത്തെത്തുന്നത്. മമ്മൂട്ടി ചിത്രം 'കാഴ്ച്ച'യിലൂടെയായിരുന്നു മലയാളത്തിലേക്കുള്ള അരങ്ങേറ്റം. പിന്നീട് അമൃതം, രാജമാണിക്യം, വടക്കുംനാഥൻ തുങ്ങിയ ചിത്രങ്ങളിലൂടെ പത്മപ്രിയ മലയാളികൾക്കു സുപരിചിതയായി മാറി. അഞ്ജലി മേനോന്റെ സംവിധായത്തിൽ ഒരുങ്ങിയ 'വണ്ടർ വുമൺ' ആണ് താരം അവസാനമായി അഭിനയിച്ച ചിത്രം.

Padmapriya Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: