scorecardresearch

ആ സാമദ്രോഹി കാരണം മഞ്ജുവുമായുള്ള എന്‍റെ 'കപ്പിൾ ഫോട്ടോ' സ്വപ്നം പൊലിഞ്ഞു: പത്മകുമാർ

സല്ലാപം സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ മഞ്ജു വാര്യർക്കൊപ്പം എടുത്ത ഒരു ചിത്രത്തെക്കുറിച്ചുള്ള സംവിധായകനും നടനുമായ എം.ബി. പത്മകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധ നേടുന്നത്

സല്ലാപം സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ മഞ്ജു വാര്യർക്കൊപ്പം എടുത്ത ഒരു ചിത്രത്തെക്കുറിച്ചുള്ള സംവിധായകനും നടനുമായ എം.ബി. പത്മകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Manju Warrier Padmakumar

സിനിമയിലെ പഴയകാല സ്മരണകൾ എന്നും കൗതുകമുണർത്തുന്നവയാണ്. സംവിധായകനും നടനുമായ എം.ബി. പത്മകുമാർ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. 1996-ൽ 'സല്ലാപം' സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് മഞ്ജു വാര്യർക്കൊപ്പം താൻ എടുത്ത ഒരു ഫോട്ടോയെക്കുറിച്ചാണ് പത്മകുമാർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. 

Advertisment

"മഞ്ജു വാര്യരും ഞാനും പിന്നെ ആ 'എത്തിനോട്ടക്കാരനും'" എന്ന തലക്കെട്ടോടെയാണ് പത്മകുമാർ തന്റെ 30 വർഷം പഴക്കമുള്ള ചിത്രം പങ്കുവെച്ചത്. സല്ലാപത്തിന്റെ സെറ്റിൽ വെച്ച് മഞ്ജുവിനൊപ്പം നിൽക്കുന്ന ഒരു മികച്ച ചിത്രം തന്റെ ആഗ്രഹമായിരുന്നു. എന്നാൽ ഫോട്ടോ എടുത്തു കഴിഞ്ഞപ്പോൾ കണ്ട കാഴ്ച മറ്റൊന്നായിരുന്നു. മഞ്ജുവിനും പത്മകുമാറിനും ഇടയിലൂടെ പുറകിൽ നിന്നും ഒരാൾ 'ഫ്രെയിമിലേക്ക്' ഒളിഞ്ഞു നോക്കുന്നു! തന്റെ ഒരു സ്വപ്ന നിമിഷം ഒരു 'സാമദ്രോഹി' കാരണം അന്ന് തകർന്നുപോയെന്നാണ് പത്മകുമാർ തമാശയായി പറയുന്നത്.

Also Read: തകർക്കപ്പെട്ട ധനുഷ്കോടിയും തളരാത്ത മഞ്ജുവും: എല്ലാം നഷ്ടപ്പെട്ടയിടത്തു നിന്നും ജീവിതം തിരിച്ചുപിടിച്ച പെൺകരുത്ത്

"കാലം: 'സല്ലാപം' സിനിമയ്ക്ക് ശേഷം മഞ്ജു വാര്യർ കേരളത്തിന്റെ മനം കവർന്നു നിൽക്കുന്ന സമയം. അന്ന് ഇന്നത്തെപ്പോലെ ചാനൽ യുദ്ധങ്ങളൊന്നുമില്ല. ആകെയുള്ളത് ദൂരദർശനും, എഷ്യാനെറ്റും പിന്നെ ഞങ്ങളുടെ നാട്ടിലെ 'കേബിൾ അച്ചായൻ' എന്നറിയപ്പെടുന്ന ജിജോയുടെ അച്ഛന്റെ കേബിൾ ടിവിയും മാത്രം.

കയ്യിൽ വലിയ അറിവൊന്നുമില്ലെങ്കിലും, ചെറുപ്പത്തിന്റെ ആ ഒരു ആത്മവിശ്വാസമുണ്ടല്ലോ, എന്തും ചെയ്യാം എന്നൊരു തോന്നൽ. അങ്ങനെയാണ് ഞങ്ങൾ കേബിൾ ടിവിക്ക് വേണ്ടി ഒരു 'വീക്ക്‌ലി പ്രോഗ്രാം' പ്ലാൻ ചെയ്യുന്നത്. പേര് 'ഷോകേസ്'. ഞാനാണ് ഡയറക്ഷനും എഡിറ്റിംഗും വോയ്‌സ് ഓവറും എല്ലാം. സ്ക്രിപ്റ്റ് ഗിരീഷ് വർമ്മ, ക്യാമറ കൈകാര്യം ചെയ്യുന്നത് ഓമനക്കുട്ടൻ, നിർമ്മാണം(പേരിന്) മഹേഷ്, രവിയുടെ വീടാണ് സ്റ്റുഡിയോ. എഡിറ്റിംഗ് വിഎച്ച്എസ് ടേപ്പിലാണ് എന്ന് കൂടി ഓർക്കണം.

അങ്ങനെയിരിക്കെയാണ് ആ വാർത്ത കാട്ടുതീ പോലെ പടർന്നത്, അടുത്ത് എവിടെയോ മഞ്ജു വാര്യരുടെ ഷൂട്ടിംഗ് നടക്കുന്നു. ദൂരദർശനിൽ പരിപാടി ചെയ്യുന്നവന്റെ ഗമയോടെ ഞാൻ നേരെ ലൊക്കേഷനിലേക്ക് വിട്ടു. അവിടെ ചെന്ന് കലാഭവൻ മണി, മനോജ് കെ. ജയൻ, സാക്ഷാൽ മഞ്ജു വാര്യർ എന്നിവരുമായി സംസാരിച്ചു. (മനസ്സിൽ വലിയൊരു ചമ്മൽ ഉണ്ടായിരുന്നു, പക്ഷെ പുറത്ത് കാണിച്ചില്ല). അതൊക്കെ ഓമനക്കുട്ടൻ ക്യാമറയിൽ പകർത്തുന്നുണ്ട്.
പക്ഷെ യഥാർത്ഥ ട്രാജഡി തുടങ്ങുന്നത് അവിടെയല്ല.

Also Read: അന്ന് മമ്മൂട്ടിയുടെയും കമൽഹാസൻ്റെയും നായിക; ഇന്ന് കോടികൾ ആസ്തിയുള്ള വ്യവസായി, ഓർമയുണ്ടോ ഈ നടിയെ?

ഷൂട്ടിംഗ് തിരക്കിനിടയിൽ മഞ്ജു വാര്യരുടെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാൻ അവസരം കിട്ടി. കൂടെയുണ്ടായിരുന്ന കൊച്ചുമോൻ ക്യാമറ എടുത്തു. ചെറിയൊരു അകലം ഞങ്ങൾക്കിടയിൽ എങ്ങനെയോ വന്നു. പ്രണയലേഖനത്തിന് മറുപടി കാത്തിരിക്കുന്നത് പോലെയായിരുന്നു ആ ഫോട്ടോ പ്രിന്റ് ചെയ്തു കിട്ടാനുള്ള കാത്തിരിപ്പ്. ഫോട്ടോ കിട്ടിയാൽ അത് വലുതാക്കി ഫ്രെയിം ചെയ്ത് നാട്ടുകാരെ കാണിച്ച് ഷൈൻ ചെയ്യണം എന്നതായിരുന്നു പ്ലാൻ.

ഒടുവിൽ ഫോട്ടോ കിട്ടി. ഞാൻ നോക്കുമ്പോൾ... മഞ്ജു വാര്യർ അതിമനോഹരിയായി നിൽക്കുന്നു. എന്റെ മുഖത്ത്, അനുവാദം ചോദിക്കാതെ വന്ന ആ 'ചമ്മൽ' ഒളിഞ്ഞ് കിടപ്പുണ്ട്. എന്നാലും സാരമില്ല, അത്രയ്ക്ക് മോശമല്ല. പക്ഷെ ഞങ്ങൾക്കിടയിൽ വന്ന ആ ചെറിയ ഗ്യാപ്പ്... ആ ഗ്യാപ്പിലൂടെ ഒരു  ദാ എത്തിനോക്കുന്നു എന്റെ പ്രിയ സുഹൃത്ത് മഹേഷ്!

Also Read: 25 വർഷത്തെ ദാമ്പത്യം അവസാനിച്ചു; ഞാനും സിന്ധുവും വേർപിരിഞ്ഞു: വെളിപ്പെടുത്തി മനു വർമ

അതാണ് ടൈമിങ്! കൊച്ചുമോൻ ക്ലിക്ക് ചെയ്യുന്നതിന് തൊട്ടുമുമ്പ് തലയിട്ട ആ സാമദ്രോഹി കാരണം എന്റെ 'കപ്പിൾ ഫോട്ടോ' സ്വപ്നം പൊലിഞ്ഞു. ഞാൻ ചോദിച്ചപ്പോൾ മഹേഷ് പറഞ്ഞത്, "വെറുതെ എന്തിനാ ഒരകലം? അത് ഞാൻ അങ്ങ് ഫില്ല് ചെയ്തതാ" എന്ന്! ഫില്ല് ചെയ്യാൻ മഹേഷിന് വേറെ ഒരിടവും കിട്ടിയില്ലേ! പോട്ടെ, എങ്കിലും ഞാൻ ആ ഫോട്ടോ സൂക്ഷിച്ചു വെച്ചു. എന്നെങ്കിലും ടെക്നോളജി വളരുമ്പോൾ മഹേഷിനെ അതിൽ നിന്ന് വെട്ടിമാറ്റാമല്ലോ എന്ന് കരുതി.

30 വർഷങ്ങൾ കഴിഞ്ഞു. ടെക്നോളജി വളർന്നു. 2026-ൽ എത്തിനിൽക്കുമ്പോൾ ഞാൻ പഴയ ആൽബം പൊടിതട്ടിയെടുത്തു. ആ ഫോട്ടോ വീണ്ടും കയ്യിലെടുത്തു. വിധി അപ്പോഴും എനിക്കെതിരായിരുന്നു. കാലപ്പഴക്കം കൊണ്ട് ഫോട്ടോയുടെ പകുതി ദ്രവിച്ചു പോയിരിക്കുന്നു. മഞ്ജു വാര്യരുടെ മുഖം ക്ലിയറാണ്, പക്ഷെ ശരീരം മാഞ്ഞുപോയി. എന്റെയാണെങ്കിൽ ഒരു കൈ മാത്രം ബാക്കി, മുഖം മുഴുവൻ പോയി!
പക്ഷെ... ആ ഗ്യാപ്പിലൂടെ എത്തിനോക്കിയ മഹേഷ് മാത്രം ഒരു പോറലുമേൽക്കാതെ അവിടെത്തന്നെയുണ്ട്!

വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. AI-യുടെ സഹായത്തോടെ ഫോട്ടോ റീസ്റ്റോർ ചെയ്യാൻ തീരുമാനിച്ചു. എന്റെ പഴയ മുഖവും വിവരങ്ങളും എല്ലാം കൊടുത്തു. ഫലം വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി. മഞ്ജു വാര്യരെ ചുരിദാർ മാറ്റി സാറിയുടുപ്പിച്ച് പഴയതിലും സുന്ദരിയാക്കി. മഹേഷും ക്ലിയർ. പക്ഷെ ഞാൻ... ഞാൻ മാത്രം ഞാനല്ലാതായി! എന്റെ പൂർവ്വജന്മത്തിലെ ഏതോ മുഖം പോലെ അപരിചിതമായ ഒരാൾ.

അവിടെയാണ് എനിക്ക് ആ വലിയ സത്യം മനസ്സിലായത്. 1996-ൽ ദ്രവിച്ചുപോയ ഒരു ഫോട്ടോ നന്നാക്കാൻ ഇനിയും സമയം കളയുന്നതിൽ അർത്ഥമില്ല. മറിച്ച്, 2026-ൽ പുതിയ ചിത്രം നിർമ്മിക്കുകയാണ് വേണ്ടത്. ആ ചിത്രത്തിന് കാലം തൊട്ടാൽ പോലും കേടുവരാത്തത്ര ഉറപ്പുണ്ടായിരിക്കണം.

 പിന്നെ മഹേഷിന്റെ കാര്യം... ജീവിതത്തിൽ ചിലർ അങ്ങനെയാണ്. ഒന്നും ചെയ്യാതെ വെറുതെ പുറകിൽ നിന്ന് 'എത്തിനോക്കുന്നവർ' പോലും ചിലപ്പോൾ ചരിത്രത്തിൽ അവശേഷിക്കും. പക്ഷെ മുന്നിൽ നിന്ന് നയിക്കുന്നവർ സ്വയം അടയാളപ്പെടുത്തിയില്ലെങ്കിൽ, അവർ വെറും അജ്ഞാതരായി കാലത്തിന് മാഞ്ഞുപോകും. ( മഹേഷും ഞാനും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്)
പഴയ ഫോട്ടോയിലെ മുഖം പോയാലും സാരമില്ല, പുതിയ ചരിത്രം നമുക്ക് എഴുതാനുണ്ടല്ലോ!," പത്മകുമാറിന്റെ വാക്കുകളിങ്ങനെ. 

Also Read: അന്ന് 5,600 രൂപ നിക്ഷേപത്തിൽ തുടങ്ങി; ഇന്ന് 420 കോടി ആസ്തി

Manju Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: