ബോക്സ്ഓഫീസില്‍ ചരിത്രം കുറിച്ച് ‘പത്മാവത്’. റിലീസ് ചെയ്തു നാല് ദിവസം പിന്നിടുമ്പോള്‍ ചിത്രം വാരിക്കൂട്ടിയത് 114 കോടി. തിയേറ്റര്‍ കത്തിക്കല്‍ ഉള്‍പ്പെടെയുള്ള ഭീഷണികള്‍ക്കിടയിലും തിങ്ങി വിളങ്ങിയത് സിനിമ തന്നെ. 32 കോടി രൂപയാണ് ആദ്യ ദിനം തന്നെ ‘പത്മാവത്’ വാരിക്കൂട്ടിയത്. റിലീസ് ചെയ്തു നാല് ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന്‍റെ കളക്ഷന്‍ 114 കോടി.

ദിവസം പ്രതിയുള്ള കളക്ഷന്‍ വിവരങ്ങള്‍ ഇങ്ങനെ

ജനുവരി 28 – Rs 31 കോടി
ജനുവരി 27 – Rs 27 കോടി
ജനുവരി 26 – Rs 32 കോടി
ജനുവരി 25 – Rs 19 കോടി
ജനുവരി 24 (Paid Previews) – Rs 5 കോടി

ആകെ – Rs 114 കോടി

ഷൂട്ടിങ് ആരംഭിച്ചത് മുതല്‍ ‘പത്മാവതി’യായിരുന്ന ‘പത്മാവതി’നെ വിവാദങ്ങളും പ്രശ്നങ്ങളും ആക്രമണങ്ങളും വിടാതെ പിന്തുടര്‍ന്നെങ്കിലും ഇതൊന്നും തന്നെ സിനിമാ പ്രേമികളുടെ തിയേറ്ററിലേക്കുള്ള ഒഴുക്കിനെ ബാധിച്ചില്ല. ദീപിക പദുക്കോണ്‍, റണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തിയ സഞ്ജയ്‌ ലീലാ ബന്‍സാലിയുടെ ‘മാഗ്നം ഒപസ്’ അവയെല്ലാറ്റിനെയും അതിജീവിച്ചു വെള്ളിത്തിര കീഴടക്കി. ചില സംസ്ഥാനങ്ങളില്‍ ചിത്രം നിരോധിക്കണം എന്ന് വരെ കര്‍ണ്ണി സേന ആവശ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം തന്നെ ‘പത്മാവത്’ കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ സഹായകമാകുന്നു എന്ന് വേണം കരുതാന്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ