scorecardresearch

ബോക്സ്‌ ഓഫീസ് കീഴടക്കി 'പത്മാവത്': നാല് ദിവസം കൊണ്ട് നേടിയത് 114 കോടി

ദീപിക പദുക്കോൺ, റണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തിയ സഞ്ജയ്‌ ലീലാ ബന്‍സാലിയുടെ 'മാഗ്നം ഒപസ്' പ്രശ്നങ്ങളെ അതിജീവിച്ചു വെള്ളിത്തിര കീഴടക്കുന്നു

ദീപിക പദുക്കോൺ, റണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തിയ സഞ്ജയ്‌ ലീലാ ബന്‍സാലിയുടെ 'മാഗ്നം ഒപസ്' പ്രശ്നങ്ങളെ അതിജീവിച്ചു വെള്ളിത്തിര കീഴടക്കുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
padmaavat rules boxoffice

ബോക്സ്ഓഫീസില്‍ ചരിത്രം കുറിച്ച് 'പത്മാവത്'. റിലീസ് ചെയ്തു നാല് ദിവസം പിന്നിടുമ്പോള്‍ ചിത്രം വാരിക്കൂട്ടിയത് 114 കോടി. തിയേറ്റര്‍ കത്തിക്കല്‍ ഉള്‍പ്പെടെയുള്ള ഭീഷണികള്‍ക്കിടയിലും തിങ്ങി വിളങ്ങിയത് സിനിമ തന്നെ. 32 കോടി രൂപയാണ് ആദ്യ ദിനം തന്നെ 'പത്മാവത്' വാരിക്കൂട്ടിയത്. റിലീസ് ചെയ്തു നാല് ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന്‍റെ കളക്ഷന്‍ 114 കോടി.

ദിവസം പ്രതിയുള്ള കളക്ഷന്‍ വിവരങ്ങള്‍ ഇങ്ങനെ

ജനുവരി 28 – Rs 31 കോടി

ജനുവരി 27 – Rs 27 കോടി

ജനുവരി 26 – Rs 32 കോടി

ജനുവരി 25 – Rs 19 കോടി

ജനുവരി 24 (Paid Previews) – Rs 5 കോടി

ആകെ – Rs 114 കോടി

Advertisment

ഷൂട്ടിങ് ആരംഭിച്ചത് മുതല്‍ 'പത്മാവതി'യായിരുന്ന 'പത്മാവതി'നെ വിവാദങ്ങളും പ്രശ്നങ്ങളും ആക്രമണങ്ങളും വിടാതെ പിന്തുടര്‍ന്നെങ്കിലും ഇതൊന്നും തന്നെ സിനിമാ പ്രേമികളുടെ തിയേറ്ററിലേക്കുള്ള ഒഴുക്കിനെ ബാധിച്ചില്ല. ദീപിക പദുക്കോണ്‍, റണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തിയ സഞ്ജയ്‌ ലീലാ ബന്‍സാലിയുടെ 'മാഗ്നം ഒപസ്' അവയെല്ലാറ്റിനെയും അതിജീവിച്ചു വെള്ളിത്തിര കീഴടക്കി. ചില സംസ്ഥാനങ്ങളില്‍ ചിത്രം നിരോധിക്കണം എന്ന് വരെ കര്‍ണ്ണി സേന ആവശ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം തന്നെ 'പത്മാവത്' കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ സഹായകമാകുന്നു എന്ന് വേണം കരുതാന്‍.

Deepika Padukone Shahid Kapoor Padmavath Padmavati Ranveer Singh Sanjay Leela Bhansali

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: