Padma OTT: നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമ്മിച്ച ‘പത്മ’ ഒടിടിയിലെത്തി. ആമസോൺ പ്രൈമിലാണ് ‘പത്മ’ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ജൂലൈ 15ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് തിയേറ്ററിൽ നിന്നും ലഭിച്ചത്.
അനൂപ് മേനോനും സുരഭി ലക്ഷ്മിയുമാണ് ചിത്രത്തിൽ നായികാനായകന്മാരായി എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍, മാല പാർവ്വതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ അഭിനയം, നിർമ്മാണം എന്നതിനൊപ്പം തന്നെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയതും അനൂപ് മേനോൻ ആണ്.