scorecardresearch

അച്ഛനില്ല, അമ്മ കൂടെയുണ്ട്: പുരസ്കാര വേളയിൽ പ്രിയപ്പെട്ടവരെ ഓർത്ത് മോഹൻലാൽ

പുരസ്കാര വേളയിൽ അച്ഛനെയും അമ്മയേയും തന്റെ ജീവിതത്തിൽ കൂടെ നിന്നവരെയും പ്രിയപ്പെട്ടവരെയുമെല്ലാം ഓർക്കുകയാണ് മോഹൻലാൽ

പുരസ്കാര വേളയിൽ അച്ഛനെയും അമ്മയേയും തന്റെ ജീവിതത്തിൽ കൂടെ നിന്നവരെയും പ്രിയപ്പെട്ടവരെയുമെല്ലാം ഓർക്കുകയാണ് മോഹൻലാൽ

author-image
Entertainment Desk
New Update
mohanlal, mohanlal padmabhushan, mohanlal padma shri award, awards won by mohanlal, Malayala Manorama, Mohanlal and family, Mohanlal with his parents, Mohanlal father mother photo, Mohanlal parents, മലയാള മനോരമ, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്നിന്റെ പുരസ്കാരലബ്ധിയുടെ സന്തോഷത്തിലാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. പുരസ്കാര വേളയിൽ അച്ഛനെയും അമ്മയേയും തന്റെ ജീവിതത്തിൽ കൂടെ നിന്നവരെയും പ്രിയപ്പെട്ടവരെയുമെല്ലാം മോഹൻലാൽ ഓർക്കുന്നു. 'പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും പത്മപുരസ്കാരങ്ങൾ രണ്ടു തവണയും തേടിയെത്തിയത് പ്രിയദർശന്റെ സെറ്റിൽ വച്ചാണ്. സർക്കാരിനും സ്നേഹിച്ചു വളർത്തിയ പ്രേക്ഷകർക്കും നന്ദി,' മോഹൻലാൽ പറയുന്നു. പത്മഭൂഷൺ പുരസ്കാരലബ്ധിയുടെ പശ്ചാത്തലത്തിൽ മലയാള മനോരമയോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ.

Advertisment

ഭാരതരത്നം, പത്മവിഭൂഷൺ എന്നിവ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് പത്മഭൂഷൺ. തങ്ങളുടെ കർമ്മപഥത്തിൽ മികവു തെളിയിച്ച വ്യക്തികളോടുള്ള ആദരസൂചകമായാണ് പത്മപുരുസ്കാരങ്ങള്‍ നൽകിപ്പോരുന്നത്. പുരസ്കാര മുദ്രയും രാഷ്ട്രപതി ഒപ്പിട്ട ഒരു പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്‌. റിപ്പബ്ലിക് ദിനത്തിലാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത്. ഈ വര്‍ഷം മോഹന്‍ലാലിനെ കൂടാതെ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍, സിതാര്‍ വാദകനായ ബുധാദിത്യ മുഖര്‍ജീ തുടങ്ങി പതിനാലു പേര്‍ക്കാണ് പദ്മഭൂഷന്‍ നല്‍കുന്നത്.

മകൻ അഭിമാനകരമായ ഈ നേട്ടം കൈവരിക്കുമ്പോൾ അത് കാണാൻ മകനൊപ്പം അച്ഛൻ വിശ്വനാഥൻ നായരില്ല. അച്ഛന്റെ അഭാവത്തിലും അസുഖബാധിതയായി ഓർമ്മകൾക്കും മറവികൾക്കും ഇടയിൽ ജീവിക്കുന്ന അമ്മ ശാന്തകുമാരിയ്ക്കും കുടുംബത്തിനുമൊക്കെ അഭിമാനമാവുകയാണ് മോഹൻലാലിന്റെ ഈ നേട്ടം. മകൻ പ്രണവ് മോഹൻലാൽ നായകനായി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'ന്റെ റിലീസിംഗ് ദിവസം തന്നെയാണ് മോഹൻലാലിനെ തേടി ഈ അവാർഡ് എത്തിയത് എന്നതാണ് മറ്റൊരു യാദൃശ്ചികത.

Advertisment

അച്ഛന്‍ വിശ്വനാഥന്‍ നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരിൽ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷനിലൂടെ കൂടുതൽ സേവനങ്ങൾ സമൂഹത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുകയാണ് മോഹൻലാൽ ഇപ്പോൾ. വിശ്വശാന്തിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചതും വാർത്തയായിരുന്നു. 2007 ലാണ് മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ മരിക്കുന്നത്. മോഹൻലാലിന്റെ ജേഷ്ഠ സഹോദരൻ പ്യാരിലാലും 2000 ൽ മരണപ്പെട്ടിരുന്നു.

Read more: #PadmabhushanMohanlal: അഭിമാനമാണ് ലാലേട്ടന്‍: മോഹന്‍ലാലിന് സഹപ്രവര്‍ത്തകരുടെ അനുമോദനം

അച്ഛനമ്മമാരുമായി വളരെ അടുപ്പം സൂക്ഷിച്ചിരുന്ന മകൻ കൂടിയായിരുന്നു മോഹൻലാൽ. " അച്ഛനമ്മമാരിലൂടെയാണ് ഞാന്‍ ഈ ഭൂമിയുടെ യാഥാര്‍ഥ്യത്തിലേക്കും വൈവിധ്യത്തിലേക്കും കണ്‍തുറന്നത്. അവരാണ് എന്നെ എന്റെ എല്ലാ സ്വാതന്ത്ര്യങ്ങളിലേക്കും പറത്തിവിട്ടത്. അവരാണ് ഞാന്‍ അലഞ്ഞലഞ്ഞ് തിരിച്ചു വരുമ്പോള്‍ കാത്തിരുന്നത്. എന്ന ചേര്‍ത്ത് പിടിച്ചത്. എന്റെ ജീവിതത്തെ സാര്‍ഥകമാക്കിയത്. അച്ഛന്‍ ഇന്ന് എനിക്കൊപ്പമില്ല. അമ്മയുണ്ട്. സ്നേഹത്തിന്റെ കടലായി എന്നും... എവിടെയിരുന്നാലും മനസുകൊണ്ട് നമസ്‌ക്കരിക്കാറുണ്ട്," കഴിഞ്ഞ ജന്മദിനത്തിൽ മാതാപിതാക്കളെ കുറിച്ച് മോഹൻലാൽ തന്റെ ബ്ലോഗിൽ കുറിച്ച വാക്കുകളാണിത്.

" എന്റെ അച്ഛന്‍ എനിക്ക് തന്ന സ്വാതന്ത്രമാണ് ഞാന്‍ എന്റെ മകന് നല്‍കുന്നത്. എന്റെ അച്ഛൻ എനിക്ക് എങ്ങനെയാണോ അതുപോലെയാണ് എനിക്ക് എന്റെ മകനും. അവന് ഞാന്‍ പൂര്‍ണ സ്വാതന്ത്രം നല്‍കി. അവന്‍ ഇഷ്ടം പോലെ പറക്കട്ടെ," എന്നും താരം കൂട്ടിച്ചേർക്കുന്നു.

Mohanlal Father Padma Awards

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: