/indian-express-malayalam/media/media_files/uploads/2022/11/Padavettu-OTT.jpg)
Padavettu OTT: നിവിന്‍ പോളിയെ നായകനാക്കി ലിജു കൃഷ്ണ സംവിധാനം ചെയ്ത 'പടവെട്ട്' ഒടിടിയിലേക്ക്. നവംബർ 25ന് ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
തെക്കന്‍ കേരളത്തിലെ അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗം ആളുകളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സണ്ണി വെയ്ന്‍, വിക്രം മെഹ്‌റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ലിജു കൃഷ്ണ തന്നെയാണ്.
ഷമ്മി തിലകൻ, അദിതി രവി, ഷൈൻ ടോം ചാക്കോ, രമ്യ സുരേഷ്, ബാലൻ പാറയ്ക്കൽ, കൈനകരി തങ്കരാജ്, മനോജ് ഉമ്മൻ, വിജയ രാഘവൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, അനിൽ നെടുമങ്ങാട്, സണ്ണി വെയ്‌ൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ഛായാഗ്രഹണം ദീപക് ഡി മേനോന്‍, എഡിറ്റിങ്ങ് ഷഫീക്ക് മുഹമ്മദ് അലി എന്നിവര്‍ നിര്‍വ്വഹിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us