/indian-express-malayalam/media/media_files/2025/05/15/YP0cKy0bNC8wg8ePhivX.jpg)
സാക്ഷാൽ രജനീകാന്തിനൊപ്പം നിൽക്കുന്ന പടക്കളം താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, നിരഞ്ജന അനൂപ്, സാഫ് എന്നിവരുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. നടി നിരഞ്ജനയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്.
രജനീകാന്തിനൊപ്പമുള്ള കൂടുതൽ ചിത്രങ്ങളും നിരഞ്ജനയും ഷറഫുദ്ദീനും ഷെയർ ചെയ്തിട്ടുണ്ട്.
ജയിലർ 2ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കുറച്ചു ദിവസങ്ങളായി കേരളത്തിലുണ്ട് രജനീകാന്ത്. പാലക്കാട്ടെ ഷൂട്ട് പൂർത്തിയാക്കിയ രജനീകാന്ത് ഇപ്പോൾ കോഴിക്കോടാണ് ഉള്ളത്. കഴിഞ്ഞ ദിവസം കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നുള്ള താരത്തിന്റെ വീഡിയോയും വൈറലായിരുന്നു.
സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രമാണ് പടക്കളം.
ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്‍മണ്യവും ചേര്‍ന്നാണ് നിർമാണം. ക്യാമ്പസ് പശ്ചാത്തലമായുള്ള ഒരു ഫാന്‍റസി കോമഡി ചിത്രമാണിത്. സാഫ് (വാഴ ഫെയിം), അരുൺ അജികുമാർ, യൂട്യൂബർ അരുൺ പ്രദീപ്, നിരഞ്ജന അനൂപ്, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.
തിരക്കഥ നിതിൻ സി ബാബു, മനു സ്വരാജ്, സംഗീതം രാജേഷ് മുരുകേശൻ (പ്രേമം ഫെയിം), ഛായാഗ്രഹണം അനു മൂത്തേടത്ത്, എഡിറ്റിംഗ് നിതിൻരാജ് ആരോൾ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, കലാസംവിധാനം മഹേഷ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ നിതിൻ മൈക്കിൾ.
Read More
- അവതാരകയുടെ ചോദ്യങ്ങൾ അതിരുകടന്നു, അഭിമുഖത്തിൽ നിന്നിറങ്ങിപ്പോയി രേണു സുധി, വീഡിയോ
- യൂണിഫോം അണിഞ്ഞ് സ്കൂള്‍ കൂട്ടിയായി രേണു സുധി; വൈറലായി വീഡിയോ
- അവർ റെക്കോർഡുകളെ കുറിച്ച് സംസാരിക്കും, ഞാൻ ആരും കാണാത്ത നിങ്ങളുടെ പോരാട്ടങ്ങളും: അനുഷ്ക ശർമ
- അന്ന് നായികയ്ക്കു മുൻപെ നടന്ന വഴിപ്പോക്കൻ; ഇന്ന് നായകനെ വിറപ്പിച്ച എണ്ണം പറഞ്ഞ വില്ലൻ
- ജയിലർ 2 ചിത്രീകരണം; രജനീകാന്ത് കോഴിക്കോട്ടേക്ക്
- കീർത്തി സുരേഷിന്റെ ആസ്തി എത്രയെന്നറിയാമോ?
- ലോകത്തിലെ അതിസമ്പന്നരായ 10 നടന്മാർ ഇവരാണ്; പട്ടികയിൽ നാലാം സ്ഥാനത്ത് ഷാരൂഖ് ഖാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us