Latest News

ചാക്കോച്ചൻ, വിനായകൻ, ദിലീഷ്, ജോജു: ‘പട’ എത്തുന്നു

കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു ജോർജ്, ദീലിഷ് പോത്തൻ എന്നിവർ ഒന്നിച്ചെത്തുന്നു എന്നതു തന്നെയാണ് ‘പട’യുടെ പ്രധാന ഹൈലൈറ്റ്

Pada movie, Kunchacko Boban, Joju George, Vinayakan, Dileesh Pothan, Kunchacko Boban in Pada, Joju George in Pada, Vinayakan in Pada, Dileesh Pothan in Pada, കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ, ദിലീഷ് പോത്തൻ, പട മൂവി
വൻ താരനിരയുമായി ‘പട’ എത്തുന്നു. കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ എന്നിവർ ഒന്നിച്ചെത്തുകയാണ് ‘പട’യിൽ. 25 വര്‍ഷം മുമ്പ് കേരളത്തെ നടുക്കുകയും വലിയ ചർച്ചകൾക്ക് കാരണമാവുകയും ചെയ്ത ഒരു സംഭവമാണ് ‘പട’ ചർച്ച ചെയ്യുന്നത്. ‘ഐഡി’ എന്ന ചിത്രത്തിന് ശേഷം കെ എം കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പട’.

സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഗോകുല്‍ ദാസ് കലാസംവിധാനവും, അജയന്‍ അടാട്ട് ശബ്ദസംവിധാനവും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറക്കാർ പുറത്തുവിട്ടിട്ടില്ല.

‘അളള് രാജേന്ദ്രൻ’ ആയിരുന്നു ഒടുവിൽ തിയേറ്ററുകളിലെത്തിയ കുഞ്ചാക്കോ ബോബൻ ചിത്രം. ഈദിന് റിലീസിനെത്താനിരിക്കുന്ന ആഷിഖ് അബു ചിത്രം ‘വൈറസാ’ണ് മറ്റൊരു കുഞ്ചാക്കോ ബോബൻ ചിത്രം. നിപ്പ വൈറസിനെ കേരളം തുരത്തിയ കഥ പറയുന്ന ചിത്രത്തിൽ ജോജു ജോർജും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

നിപ രോഗബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ രോഗം ബാധിച്ചു മരണമടഞ്ഞ നേഴ്‌സ് ലിനിയുടെ വേഷത്തില്‍ എത്തുന്ന റിമ കല്ലിങ്കല്‍ ഉള്‍പ്പടെ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, പാര്‍വതി, ടൊവിനോ തോമസ്, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒപിഎം ബാനറാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം.

Read more: വിനായകനൊപ്പം ദിലീഷ് പോത്തനും; ‘തൊട്ടപ്പന്‍’ രണ്ടാം പോസ്റ്റര്‍

‘തൊട്ടപ്പനാ’ണ് തിയേറ്ററുകളിൽ എത്താനിരിക്കുന്ന വിനായകന്റെ ചിത്രം. വിനായകനൊപ്പം ദിലീഷ് പോത്തനും ചിത്രത്തിലുണ്ട്. ‘കിസ്മത്തി’ന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തൊട്ടപ്പന്‍’. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയാണ് ‘തൊട്ടപ്പന്‍’. മുഴുനീള നായകനായി വിനായകന്‍ ആദ്യമായെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പിഎസ് റഫീക്കാണ്. പുതുമുഖം പ്രിയംവദയാണ് നായിക. ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് രാജന്‍ നിര്‍വ്വഹിക്കുന്നു. സംഗീതം ഒരുക്കുന്നത് ഗിരീഷ് എം ലീല കുട്ടനാണ്. പശ്ചാത്തല സംഗീതം ജസ്റ്റിന്നും എഡിറ്റിംഗ് ജിതിന്‍ മനോഹറും നിർവ്വഹിച്ചു. റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പട്ടം സിനിമാ കമ്പനിയുടെ ബാനറില്‍ ദേവദാസ് കാടഞ്ചേരിയും ശൈലജ മണികണ്ഠനും ചേര്‍ന്നാണ് നിര്‍മാണം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pada movie kunchacko boban joju george vinayakan dileesh pothan

Next Story
തൃഷയുടെ കണ്ണുകളിലെ ഭാവമെന്ത്,​ ആരാധകർ ചോദിക്കുന്നു: ‘രാങ്കി’ ഫസ്റ്റ് ലുക്ക്Raangi, Raangi movie, Raangi poster, Raangi photo, Raangi first look, ar Murugadoss, Raangi trisha, trisha Raangi, trisha movie Raangi, രാൻഗി, രാൻഗി മൂവി, തൃഷ,Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com