scorecardresearch

Paathirathri OTT: പാതിരാത്രി ഒടിടിയിലേക്ക്; നവ്യ നായർ- സൗബിൻ ചിത്രം എവിടെ കാണാം?

Paathirathri OTT Release: മമ്മൂട്ടി നായകനായി എത്തിയ 'പുഴു' എന്ന ചിത്രത്തിനു ശേഷം റത്തീനയുടെ സംവിധാനത്തിലൊരുങ്ങിയ രണ്ടാമത്തെ ചിത്രമാണ് പാതിരാത്രി

Paathirathri OTT Release: മമ്മൂട്ടി നായകനായി എത്തിയ 'പുഴു' എന്ന ചിത്രത്തിനു ശേഷം റത്തീനയുടെ സംവിധാനത്തിലൊരുങ്ങിയ രണ്ടാമത്തെ ചിത്രമാണ് പാതിരാത്രി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Paathirathri

Paathirathri OTT Release

Paathirathri OTT Release Date & Platform: നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'പാതിരാത്രി.' മമ്മൂട്ടി നായകനായി എത്തിയ 'പുഴു' എന്ന ചിത്രത്തിനു ശേഷം റത്തീനയുടെ സംവിധാനത്തിലൊരുങ്ങിയ രണ്ടാമത്തെ ചിത്രമാണ് പാതിരാത്രി. ചിത്രം ഇപ്പോൾ ഒടിടിയിൽ റിലീസിനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

Advertisment

സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നവ്യ നായർ ആദ്യമായി മുഴുനീള പൊലീസ് വേഷത്തിൽ എത്തിയ ചിത്രമാണിത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Also Read: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന 6 ചിത്രങ്ങൾ

ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഷാജി മാറാട് ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.  ജേക്സ് ബിജോയ് ആണ് സംഗീതം. ഛായാഗ്രഹണം - ഷെഹ്നാദ് ജലാൽ, എഡിറ്റിങ്- ശ്രീജിത്ത് സാരംഗ് എന്നിവർ നിർവഹിച്ചിരിക്കുന്നു.

Also Read: എന്നെ ഒരു കൊച്ചുകുട്ടിയായിട്ടാണ് മമ്മൂക്ക കണ്ടത്: മാതു

Paathirathri OTT: പാതിരാത്രി ഒടിടി


മനോരമ മാക്സിലൂടെ പാതിരാത്രി ഉടൻ ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ട്. അതേസമയം, ഒടിടി റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല.

Advertisment

Read More: ചെന്നത് എയർടെൽ കണക്ഷൻ കൊടുക്കാൻ, കിട്ടിയത് ലോട്ടറി; സൈജു കുറുപ്പിന്റെ ജീവിതം മാറിമറിഞ്ഞിട്ട് ഇന്നേക്ക് 20 വർഷങ്ങൾ

Soubin Shahir OTT Navya Nair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: