scorecardresearch

‘പാപ്പന്‍’ സെപ്റ്റംബര്‍ 7 മുതല്‍ ഓ ടി ടി യില്‍

മകന്‍ ഗോകുല്‍ സുരേഷിനോപ്പം സുരേഷ് ഗോപി ഒന്നിക്കുന്നു എന്നതാണ് ‘പാപ്പന്റെ’ പ്രത്യേകത

‘പാപ്പന്‍’ സെപ്റ്റംബര്‍ 7 മുതല്‍ ഓ ടി ടി യില്‍

Paappan OTT Release watch full movie on Zee 5: സുരേഷ് ഗോപി യെ നായകനാക്കി ജോഷി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ‘പാപ്പൻ’ സെപ്റ്റംബർ ഏഴിന് ഓ ടി ടി യില്‍ റിലീസ് ചെയ്യും. സീ 5 പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്.

മകന്‍ ഗോകുല്‍ സുരേഷിനോപ്പം സുരേഷ് ഗോപി ഒന്നിക്കുന്നു എന്നതാണ് ‘പാപ്പന്റെ’ പ്രത്യേകത. ഇവരെ കൂടാതെ നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങിയ വന്‍ താരനിരയും ചിത്രത്തിലുണ്ട്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി.

‘അത്ര വേഗത്തിൽ പ്രവചിക്കാനാവാത്ത ഒരു കഥയും പ്രേക്ഷകരുമായി കണക്റ്റ് ചെയ്യുന്ന വൈകാരിക മുഹൂർത്തങ്ങളൊക്കെയുള്ള വലിയ ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന ഒരു ഡീസന്റ് ത്രില്ലർ ചിത്രമാണ് സുരേഷ് ഗോപി- ജോഷി ടീമിന്റെ ‘പാപ്പൻ’. വലിയ പ്രതീക്ഷകളില്ലാതെ കയറിയാൽ, കണ്ട് ആസ്വദിച്ച് ഇരിക്കാവുന്ന ഒന്ന്.

ഒരു സൂപ്പർസ്റ്റാറിന്റെ ഡ്രൈവർ ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെടുന്നിടത്തു നിന്നുമാണ് കഥയാരംഭിക്കുന്നത്. കേസ് അന്വേഷിക്കാനെത്തുന്നത് ക്രിമിനോളജിയിൽ പ്രത്യേക ബിരുദം നേടിയ ഐപിഎസ് ഓഫീസറായ വിൻസി എബ്രഹാമാണ്. കേസന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കേ സമാനമായ രീതിയിൽ വീണ്ടും കൊലപാതകങ്ങൾ അരങ്ങേറുന്നു. സൈക്കോപാത്തായ ഒരു സീരിയൽ കില്ലറിന്റെ സാന്നിധ്യം വിൻസി കണ്ടെത്തുന്നു. മറഞ്ഞിരിക്കുന്ന ആ കൊലയാളിയെ തേടി, കൊലപാതക പരമ്പരയുടെ ചുരുളഴിക്കാനായി പൊലീസ് അലയുകയാണ്,’ പാപ്പന്റെ നിരൂപണത്തില്‍ ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ലേഖിക ധന്യ വിളയില്‍ എഴുതി.

Read Full Review Here: Paappan Movie Review & Rating: ഒരു ഡീസന്റ് ത്രില്ലർ; ‘പാപ്പൻ’ റിവ്യൂ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Paappan ott release watch full movie on zee 5

Best of Express