scorecardresearch

ബി ആർ അംബേദ്കര്‍ അന്നും ഇന്നും; പുതിയ ചിത്രവുമായി പാ രഞ്ജിത്ത്

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംവിധായിക ജ്യോതിനിഷയുമായി ചേർന്നാണ് രഞ്ജിത്ത് ചിത്രമൊരുക്കുന്നത്

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംവിധായിക ജ്യോതിനിഷയുമായി ചേർന്നാണ് രഞ്ജിത്ത് ചിത്രമൊരുക്കുന്നത്

author-image
Entertainment Desk
New Update
ബി ആർ അംബേദ്കര്‍ അന്നും ഇന്നും; പുതിയ ചിത്രവുമായി പാ രഞ്ജിത്ത്

ബി ആർ അംബേദ്കറുടെ കാലിക പ്രസക്തിയെ കുറിച്ചു സംസാരിക്കുന്ന 'ബി ആർ അംബേദ്കർ നൗ ആൻഡ് ദെൻ' എന്ന ചിത്രവുമായി എത്തുകയാണ് സംവിധായകൻ പാ രഞ്ജിത്ത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംവിധായികയായ ജ്യോതിനിഷയുമായി അസോസിയേറ്റ് ചെയ്താണ് പാ രഞ്ജിത്ത് പുതിയ ചിത്രം നിർമ്മിക്കുന്നത്. പുതിയ ചിത്രത്തെ കുറിച്ച് പാ രഞ്ജിത്ത് തന്നെയാണ് ട്വിറ്ററിലൂടെ അനൗൺസ് ചെയ്തിരിക്കുന്നത്. 'ബി ആർ അംബേദ്കർ നൗ ആൻഡ് ദെൻ' ഒരു ക്രൗഡ് ഫണ്ടഡ് മൂവിയാണെന്നും ഈ ചിത്രം ചരിത്രം കുറിക്കുമെന്നും പാ രഞ്ജിത്ത് കുറിക്കുന്നു.

Advertisment

ബോളിവുഡിലെ അരങ്ങേറ്റചിത്രത്തിന്റെ ജോലികളിലാണ് പാ രഞ്ജിത്ത് ഇപ്പോൾ. 18-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണത്തോട് എതിരിട്ട, ഝാര്‍ഖണ്ഡിലെ സ്വാതന്ത്ര്യ സമരനേതാവുമായ ബിര്‍സ മുണ്ടയുടെ കഥ പറയുന്ന ബയോപിക് ചിത്രമാണിത്. മഹാശ്വേതാദേവി രചിച്ച 'ആരണ്യേര്‍ അധികാര്‍' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ബ്രിട്ടീഷ് സൈന്യത്തിനെതിരെ ഝാര്‍ഖണ്ഡ്, ബീഹാര്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ വനങ്ങള്‍ കേന്ദ്രീകരിച്ച്‌ ഗറില്ല യുദ്ധം നടത്തിയ ആദിവാസി നേതാവാണ് ബിര്‍സ മുണ്ട. നമാ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഷരീന്‍ മന്ത്രി, കിഷോര്‍ അറോറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒപ്പം നീലം എന്ന സ്വന്തം പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ 'ഇരണ്ടാം ഉലകപോരിൻ കടൈസി ഗുണ്ടു' എന്നൊരു ചിത്രവും നിർമ്മിക്കുന്നുണ്ട്.

Advertisment

'അട്ടക്കത്തി' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പാ. രഞ്ജിത്ത് രജനികാന്ത് നായകനായ 'കബാലി', 'കാല' എന്നീ ചിത്രങ്ങളിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. ഒരേ സമയം പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും നേടിയ 'പരിയേറും പെരുമാര്‍' എന്ന ചിത്രം നിര്‍മ്മിച്ചതും രഞ്ജിത്ത് ആയിരുന്നു.

Pa Ranjith Tamil Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: