സമകാലിക തമിഴ് സിനിമ അരികുവല്‍ക്കരിപ്പെട്ടവരുടെ കഥകള്‍ പറയുന്നുണ്ടെങ്കില്‍ അതിന് കാരണം പാ രഞ്ജിത് എന്ന ചെറുപ്പക്കാരനാണ്. സംവിധായകാനായും ഇപ്പോള്‍ നിര്‍മ്മാതാവായും മാറിയ രഞ്ജിത് തന്റെ രാഷ്ട്രീയവും നിലപാടുകളും മുറുകെപ്പിടിച്ചു കൊണ്ട് തന്നെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് തമിഴിലെ മുന്‍നിര സംവിധായകനായി പേരെടുത്തത്. രജനികാന്തിനെ വച്ച് ‘കാല’ എന്നൊരു വിജയചിത്രം സംവിധാനം ചെയ്തതോടു കൂടി തമിഴ് സിനിമയിലെ രഞ്ജിത്തിന്റെ സ്ഥാനം ഒന്ന് കൂടി ഉറയ്ക്കുകയായിരുന്നു. രഞ്ജിത് നിര്‍മ്മിച്ച്‌ മാരി സെല്‍വരാജ് സംവിധാനം ചെയ്ത ‘പരിയേരും പെരുമാള്‍’ എന്ന ചിത്രവും പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

Read in English Logo Indian Express

തമിഴകം താണ്ടി ബോളിവുഡിലേക്കും എത്തുകയാണ് ഇപ്പോള്‍ പാ രഞ്ജിത്. സ്വാതന്ത്ര്യ സമരസേനാനിയായ ബിര്‍സ മുണ്ടയുടെ ജീവിതവും സമരവുമാണ് രഞ്ജിത്തിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന് പ്രമേയമാകുന്നത്. മഹാശ്വേതാ ദേവി രചിച്ച ‘ആരന്യേര്‍ അധികാറി’നെ ആസ്പദമാക്കിയാണ് തന്റെ ചിത്രം എന്ന് രഞ്ജിത് വെളിപ്പെടുത്തി.

ട്രൈബല്‍ കമ്മ്യൂണിറ്റിയില്‍ പെട്ടവരെ ബ്രിട്ടീഷുകാര്‍ക്കെതിരെ മൊബിലൈസ് ചെയ്തു, ബ്രിട്ടീഷുകാരുടെ കൈയ്യില്‍ നിന്നും അവരുടെ ഭൂമി അവകാശങ്ങള്‍ നേടിയെടുത്തു ബിര്‍സ മുണ്ടയുടെ കഥ തിരശീലയില്‍ എത്തിക്കുന്നത് നിര്‍മ്മാതാക്കളായ ഷരീന്‍ മന്ത്രി, കിഷോര്‍ അറോറ എന്നിവര്‍ ചേര്‍ന്നാണ്. ഇറാനിയന്‍ സംവിധായന്‍ മാജിദ് മജിദിയുടെ ബോളിവുഡ് ചിത്രമായ ‘ബിയോണ്ട് ദി ക്ലൌഡ്സ്’ നിര്‍മ്മിച്ചതും ഇവര്‍ തന്നെയാണ്.

“ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിര്‍സയെക്കുറിച്ചുള്ള മഹാശ്വേതാ ദേവിയുടെ ‘ആരന്യേര്‍ അധികാര്‍’ വായിച്ചപ്പോള്‍ മുതല്‍ എനിക്കറിയാമായിരുന്നു, ഞാന്‍ എന്നെങ്കിലും ഈ കഥ പറയുമെന്ന്. ഈ വര്‍ഷം ആദ്യം നമാ പിക്ച്ചേര്‍സിന്റെ ഷരീന്‍, കിഷോര്‍ എന്നിവരെ കണ്ടപ്പോള്‍   നല്ല കഥകള്‍ പറയുവാനുള്ള എന്റെ ആവേശം അവരിലും ഞാന്‍ കണ്ടു. അത് കൊണ്ട് തന്നെ, രാജ്യത്തിലും രാജ്യാന്തരതലത്തിലും ശ്രദ്ധേയമാകാന്‍ സാധ്യതയുള്ള, മനോഹരമായ ഒരു ചിത്രം, ഞങ്ങള്‍ക്ക് ഒരുമിച്ചു ഒരുക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നു. മഗിഴ്ചി.”, രഞ്ജിത് പത്രക്കുറിപ്പില്‍ പറയുന്നു.

Read More: ആരാണ് ബിര്‍സ മുണ്ട?

പാ രഞ്ജിത്തിന്റെ ബോളിവുഡ് പ്രവേശത്തെപ്പറ്റി നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.  എന്നാല്‍ എന്തായിരിക്കും അദ്ദേഹത്തിന്റെ സിനിമയുടെ പ്രമേയമെന്നതിനെക്കുറിച്ചായിരുന്നു വ്യക്തതയില്ലാതിരുന്നത്.  ഇതിനിടെ മണ്മറഞ്ഞ തെന്നിന്ത്യന്‍ നടി സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി പാ രഞ്ജിത് വെബ്‌ സീരീസ് ഒരുക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

Read More: സില്‍ക്ക് സ്‌മിതയുടെ ജീവിതം വെബ്‌ സീരീസ് ആക്കാന്‍ പാ രഞ്ജിത്

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ