Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു

കിംഗ് ഖാനൊപ്പം അരങ്ങേറ്റം, ആരാധകരെ വേദനിപ്പിച്ച് പടിയിറക്കം; ഒരേ ഒരു സിനിമ കൊണ്ട് ഇന്നും ഓർമിക്കപ്പെടുന്ന നായിക

ആദ്യ സിനിമ തന്നെ ഹിറ്റ്, നാലോളം പുരസ്കാരങ്ങൾ, കൈനിറയെ അവസരങ്ങൾ, എന്നിട്ടും അഭിനയത്തോട് വിട പറയുകയായിരുന്നു ഈ നടി

Gayatri Joshi, Gayatri Joshi latest photo, Gayatri Joshi swades, swades actress latest pics, Gayatri Joshi vikas oberoi latest pics, ഗായത്രി ജോഷി, വികാസ് ഒബ്റോയ്, സ്വദേശ്, indian express malayalam, IE malayalam

ബോക്സ് ഓഫീസിൽ പരാജയപ്പെട്ടെങ്കിലും നിരൂപകരുടെ മുക്തകണ്ഠ പ്രശംസ നേടിയ, ഇന്ത്യയിലും വിദേശത്തും ശ്രദ്ധിക്കപ്പെട്ട, ബോളിവുഡിലെ കൾട്ട് ക്ലാസിക്കുകളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രമാണ് ഷാരൂഖ് ഖാനെ നായകനാക്കി അശുതോഷ് ഗോവാരിക്കർ സംവിധാനം ചെയ്ത് 2004ൽ റിലീസിനെത്തിയ ‘സ്വദേശ്’. സിനിമയിൽ ഷാരൂഖ് ഖാന്റെ പ്രകടനത്തിനൊപ്പം തന്നെ ശ്രദ്ധ നേടാൻ പുതുമുഖമായെത്തിയ ഗായത്രി ജോഷിയ്ക്കും കഴിഞ്ഞു. ഒറ്റചിത്രം കൊണ്ട് ഗായത്രി സെൻസേഷൻ ആയി മാറി.

മികച്ച പുതുമുഖത്തിനുള്ള ബോളിവുഡ് മൂവി അവാർഡും സീ സിനി അവാർഡും ഗ്ലോബൽ ഇന്ത്യൻ ഫിലിം അവാർഡും ഏറ്റവും പ്രോമിസിംഗ് ആയ പുതുമുഖതാരത്തിനുള്ള സ്റ്റാർ സ്ക്രീൻ അവാർഡുമെല്ലാം ഗായത്രിയെ തേടിയെത്തി.

ആദ്യചിത്രത്തിൽ തന്നെ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ച ഗായത്രിയെ തേടി ബോളിവുഡിൽ നിന്നും നിരവധി അവസരങ്ങളും തേടിയെത്തി. ആദ്യചിത്രത്തിന്റെ സംവിധായകൻ അശുതോഷ് തന്റെ അടുത്ത ചിത്രത്തിലേക്കും ഗായത്രിയെ കാസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഏതു പുതുമുഖനായികയും കൊതിക്കുന്ന സ്വപ്നസമാനമായ ആ അവസരങ്ങൾ വേണ്ടെന്നു വച്ച്, എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് വെള്ളിത്തിരയോട് യാത്ര പറഞ്ഞു പോവുകയായിരുന്നു ഗായത്രി ജോഷി.

ഏറെ നാളായി ഗായത്രിയുടെ സുഹൃത്തും വ്യവസായ പ്രമുഖനുമായ വികാസ് ഒബ്റോയിയെ വിവാഹം ചെയ്ത് കുടുംബജീവിതം നയിക്കാനാണ് ഗായത്രി ആഗ്രഹിച്ചത്. 2005ൽ ലാസ് വേഗാസിൽ വെച്ചായിരുന്നു ഗായത്രിയുടെയും വികാസ് ഒബ്റോയിയുടെയും വിവാഹം. ഒബ്റോയ് റിയാലിറ്റിയുടെ ഉടമയാണ് വികാസ് ഒബ്റോയ്. ഇന്ത്യയിലെ തന്നെ അതി സമ്പന്നരായ കുടുംബങ്ങളിൽ​ ഒന്നാണ് വികാസ് ഒബ്റോയുടേത്. രണ്ടു മക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്, വിഹാനും യുവാനും.

Read more: ഇത് വെറുമൊരു കൊട്ടാരമല്ല, ബോളിവുഡ് താരത്തിന്റെ വീട്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Overnight sensation bollywood actress swades heroine gayatri joshi latest pics

Next Story
മകന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവച്ച് നടൻ സെന്തിൽ കൃഷ്ണSenthil Krishna, Senthil Krishna son, Rajamani, Senthil Krishna marriage photos, Senthil krishna family, Rajamani family, ശെന്തിൽ കൃഷ്ണ, രാജാമണി, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com