കഴിഞ്ഞ മേയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഒരു ആൺകുഞ്ഞ് ജനിച്ചത്. കുഞ്ഞു ജനിച്ച അന്നു തന്നെ താൻ അച്ഛനായ സന്തോഷം സൗബിൻ ആരാധകരുമായി പങ്കുവച്ചു. ഒർഹാൻ സൗബിൻ എന്നാണ് മകന്റെ പേര്. മകന്റെ ചിത്രങ്ങൾ ഇടയ്ക്ക് സൗബിൻ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. കുഞ്ഞു ഒർഹാന്റെ പുതിയൊരു ചിത്രമാണ് ഇപ്പോൾ സൗബിൻ പങ്കുവച്ചിരിക്കുന്നത്. ;ചിത്രത്തിൽ സൂപ്പർമാൻ മോഡൽ വസ്ത്രമാണ് ഒർഹാൻ ധരിച്ചിരിക്കുന്നത്.
ചിത്രത്തിന് താഴെ ഒർഹാന് ആശംസകളും സ്നേഹവുമായി നിരവധി താരങ്ങളും എത്തിയിട്ടുണ്ട്. ആദ്യം ടൊവിനോയാണ് ഒർഹാന് സ്നേഹത്തോടെ ഒരു കുഞ്ഞ് ഹൃദയം നൽകിയത്. സൂപ്പർ ബോയ് എന്നാണ് സണ്ണി വെയ്നും കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും ഒർഹാനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇവർക്ക് പുറമെ സംവിധായകൻ സക്കരിയ മുഹമ്മദ്, ബേസിൽ ജോസഫ്, ശ്രിന്ദ തുടങ്ങി നിരവധി പേർ കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Read More: കുഞ്ഞു ഒർഹാന്റെ ചിത്രങ്ങൾ പങ്കുവച്ച് സൗബിൻ ഷാഹിർ
2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം.സഹ സംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിൻ ‘പ്രേമം’ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. തുടർന്ന് ‘മഹേഷിന്റെ പ്രതികാരം’, ‘സുഡാനി ഫ്രം നൈജീരിയ’, ‘കുമ്പളങ്ങി നൈറ്റ്സ്’ തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ സൗബിൻ താരമൂല്യമുള്ള നടനായി ഉയര്‍ന്നു. വൈറസാണ് സൗബിന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം.