Ottu Malayalam Movie Release Date: കുഞ്ചാക്കോ ബോബന്, അരവിന്ദ് സ്വാമി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ ഒറ്റ്’ സെപ്തംബര്‍ 8ന് തീയറ്ററുകളില്‍ എത്തും. ഫെലിനി ടി പി യുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് സെപ്തംബര്‍ 2 നാണ് ആദ്യം തീരുമാനിച്ചിരുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പ് നേരിട്ട പ്രശ്നങ്ങളാണ് റിലീസ് നീളാന്‍ കാരണമായത്.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് റിലീസ് തീയതി നീട്ടിയ വിവരം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. പ്രശ്നങ്ങള്‍ പരിഹരിച്ച് ഉടന്‍ തന്നെ തീയറ്ററുകളില്‍ എത്തുമെന്നും അറിയിച്ചിരുന്നു. തിരുവോണദിനത്തില്‍ പ്രേക്ഷകരിലേക്ക് എത്തുന്ന ‘ ഒറ്റ്’ ചാക്കേച്ചന്റെ അടുത്ത ഹിറ്റ് ചിത്രമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ജിന്‍സ് ഭാസ്ക്കര്‍, ഇഷ റേബ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. എസ് സഞ്ജീവ് തിരക്കഥ എഴുതിയ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ആര്യ, ഷാജി നടേശന് എന്നിവരാണ്. എ എച്ച് കാഷിഫ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. ഛായാഗ്രഹണം വിജയ്, എഡിറ്റിങ്ങ് അപ്പു എന്‍ ഭട്ടതിരി എന്നിവര്‍ ചെയ്യുന്നു,