scorecardresearch

വീടു വിട്ടോടി പോകുന്ന കുട്ടികളെ തിരഞ്ഞ് റസൂൽ പൂക്കുട്ടിയുടെ 'ഒറ്റ'

സൗണ്ട് ഡിസൈനറും ഓസ്കർ ജേതാവുമായ റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന 'ഒറ്റ' ഒക്ടോബർ 27ന് തിയേറ്ററുകളിലെത്തും

സൗണ്ട് ഡിസൈനറും ഓസ്കർ ജേതാവുമായ റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന 'ഒറ്റ' ഒക്ടോബർ 27ന് തിയേറ്ററുകളിലെത്തും

author-image
Entertainment Desk
New Update
Otta Trailer | Resul Pookutty | Asif Ali| Arjun Ashokan

ആസിഫലി, ഇന്ദ്രജിത്ത്, അർജ്ജുൻ അശോകൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ

സൗണ്ട് ഡിസൈനറും ഓസ്കർ ജേതാവുമായ റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒറ്റ'. ആസിഫലി, ഇന്ദ്രജിത്ത്, അർജ്ജുൻ അശോകൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. വീട് വിട്ട് ഓടിപ്പോകുന്ന രണ്ട് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.

Advertisment

കുട്ടികൾ കളിമണ്ണ്പോലെയാണ് അതിൽ വീഴുന്ന എന്ത് രൂപവും അതിന്റ അകൃതി  തീരുമാനിക്കുമെന്ന് പറഞ്ഞാണ് ചിത്രത്തിന്റെ രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള ട്രെയിലർ തുടങ്ങുന്നത്. പിതാക്കന്മാരിൽ നിന്നും നിരന്തരം ശാസന ഏറ്റുവാങ്ങുന്ന ചെറുപ്പക്കാരെയാണ് ട്രെയിലറിൽ കാണാനാവുക. സഹിക്കാനാവാത്ത അവസ്ഥയെത്തുമ്പോൾ കുട്ടികൾ വീടു വിട്ട് ഓടിപോവുന്നു.

കേരളത്തിലും തമിഴ്നാട്ടിലുമായ് ചിത്രീകരണം പൂർത്തിയാക്കിയ 'ഒറ്റ' എസ് ഹരിഹരന്റെ പുസ്തകമായ 'റൺ എവേ ചിൽഡ്രനെ' ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ്. സത്യരാജ് , രോഹിണി, സുകുമാരൻ, ഇന്ദ്രൻസ്, ആദിൽ ഹുസൈൻ, ദിവ്യ ദത്ത, ജാഫർ ഇടുക്കി, റസൂൽ പൂക്കൂട്ടിയുടെ സഹോദരൻ ബൈജൂ പൂക്കുട്ടി, ദേവി നായർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

Advertisment

എം. ജയചന്ദ്രനാണ് സംഗീതം ഒരുക്കിയിരിക്കുന്നു. പി. ജയചന്ദ്രൻ, ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, ജാസി ഗിഫ്റ്റ്, ബെന്നി ദയാൽ, അൽഫോൻസ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹകൻ അരുൺ വർമ്മയാണ്.

Trailer Asif Ali Indrajith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: