/indian-express-malayalam/media/media_files/uploads/2022/01/OTT-Release.jpg)
January OTT Release Malayalam: രണ്ട് മലയാളം ചിത്രങ്ങളാണ് ഈ ജനുവരിയിൽ വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.
Bro Daddy Release: ബ്രോ ഡാഡി
ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ജോൺ കാറ്റാടി എന്ന കഥാപാത്രമായി മോഹന്‍ലാൽ എത്തുമ്പോൾ മകൻ ഈശോ ജോണ്‍ കാറ്റാടിയായി എത്തുന്നത് പൃഥ്വിരാജാണ്. മീന, കല്യാണി പ്രിയദർശൻ എന്നിവരാണ് നായികമാർ.
ഉണ്ണി മുകുന്ദന്‍, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി, ലാലു അലക്സ്, ജഗദീഷ്, നിഖില വിമല്‍, കനിഹ, കാവ്യ എം ഷെട്ടി, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം ഡിസ്നി + ഹോട്ട്സ്റ്റാറിൽ ജനുവരി 26ന് റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ട്.
Bhoothakaalam Release: ഭൂതകാലം
രേവതിയും ഷെയ്ൻ നിഗമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഭൂതകാലം' ജനുവരി 21ന് ചിത്രം ഓടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിൽ പ്രദർശനത്തിനെത്തും. രാഹുല്‍ സദാശിവനാണ് ചിത്രത്തിന്റെ സംവിധായകൻ. രാഹുല്‍ സദാശിവനും ശ്രീകുമാർ ശ്രേയസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
രേവതി, ഷെയ്ൻ നിഗം എന്നിവർക്കൊപ്പം സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്‍, വത്സല മേനോന്‍, മഞ്ജു പത്രോസ്, റിയാസ് നര്‍മകല എന്നിവരും ചിത്രത്തിലുണ്ട്.
ഷെയ്ൻ നിഗവും ചിത്രത്തിൽ നിർമ്മാണപങ്കാളിയാണ്. ഷെയ്ൻ നിഗം ഫിലിംസിന്റെ ബാനറിൽ ഷെയ്നിന്റെ മാതാവ് സുനില ഹബീബും പ്ലാൻ ടി ഫിലിംസിന്റെ ബാനറിൽ തേരേസ റാണിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നു. അന്‍വര്‍ റഷീദിന്റെയും അമല്‍ നീരദിന്റെയും വിതരണ സംരംഭമായ എ&എ റിലീസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ഛായാഗ്രാഹണം ഷെഹ്നാദ് ജലാലും എഡിറ്റിങ്ങ് ഷഫീഖ് മുഹമ്മദും നിർവ്വഹിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.